തപാൽ ജീവനക്കാരുടെ ഉപവാസമാരംഭിച്ചു

തിരുവനന്തപുരം: തപാൽ വകുപ്പിലെ ഗ്രാമീണ ഡാക്സേവക് ജീവനക്കാരുടെ വേതനപരിഷ്കരണം ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് എൻ.എഫ്.പി.ഇ നടത്തുന്ന അഖിലേന്ത്യ പ്രക്ഷോഭപരിപാടിയുടെ ഭാഗമായി ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ ഓഫിസിന് മുന്നിൽ മൂന്നു ദിവസത്തെ ഉപവാസ സമരമാരംഭിച്ചു. എൻ.എഫ്.പി.ഇ സംസ്ഥാന കൺവീനർ പി.കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. കോൺഫെഡറേഷൻ സെക്രട്ടറി ജനറൽ എം. കൃഷ്ണൻ, സംസ്ഥാന സെക്രട്ടറിമാരായ എം.എസ്. സാബു, എ.ബി. ലാൽകുമാർ, എം.സി. നായർ, ജേക്കബ്തോമസ്, സംസ്ഥാന-ജില്ലാ ഭാരവാഹികളായ ജോർജ്, ശ്രീകണ്ഠൻ, ശിവകുമാർ, അനിൽകുമാർ എന്നിവർ സംസാരിച്ചു. വി. രാജീവ് അധ്യക്ഷത വഹിച്ചു. എസ്.ആർ. ശരത്കുമാർ നന്ദി പറഞ്ഞു. ചലച്ചിത്രമേള സംഘടിപ്പിക്കുന്നു തിരുവനന്തപുരം: പു.ക.സ വഴുതക്കാട് യൂനിറ്റ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹായത്തോടെ സംഘടിപ്പിക്കുന്ന ചലച്ചിത്രമേള 25ന് തുടങ്ങും. വൈകീട്ട് നാലിന് വഴുതക്കാട് കോട്ടൺഹിൽ എൽ.പി.എസ് നടക്കുന്ന മേള മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ അവാർഡ് നേടിയ സജീവ് പാഴൂരിനെ ആദരിക്കും. സമാപന സമ്മേളനം 29ന് വൈകീട്ട് നാലിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. രജിസ്ട്രേഷൻ 22 മുതൽ 24 വരെ ചട്ടമ്പി സ്വാമി സ്മാരക ഗ്രന്ഥശാല ഇടപ്പഴഞ്ഞിയിൽ വൈകീട്ട് മൂന്ന് മുതൽ ഏഴ് വരെ. 25ന് രാവിലെ 10 മുതൽ കോട്ടൺഹിൽ സ്കൂളിലും രജിസ്ട്രേഷൻ ഉണ്ടായിരിക്കും. അഞ്ചു വയസ്സു മുതൽ 18 വയസ്സ് വരെയുള്ളവർ ആണ് രജിസ്റ്റർ ചെയ്യേണ്ടത്. മറ്റുള്ളവർക്ക് രജിസ്ട്രേഷൻ ആവശ്യമില്ല. പ്രവേശനം സൗജന്യം. എട്ട് വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് 27ന് രാവിലെ 10ന് ചിത്രാഞ്ജലി സ്റ്റുഡിയോയിലേക്ക് ഒരു സിനിമ പഠന യാത്രയും സംലടിപ്പിക്കുന്നുണ്ട്. വിവിധ ഭാഷകളിലായി 10 സിനിമകളാണ് മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫോൺ: 9747000980, 9072113344, 9387314160, 9497153535.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.