കലാ-സാംസ്‌കാരിക പരിപാടികള്‍ 19 മുതല്‍

കൊല്ലം: പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള കലാ-സാംസ്‌കാരിക പരിപാടികള്‍ക്ക് സാംസ്‌കാരിക പ്രതിരോധത്തോടെ തുടക്കമാകും. 19ന് വൈകീട്ട് അഞ്ചിന് അഞ്ചലില്‍ ഫാഷിസത്തിനെതിരെ സാംസ്‌കാരിക പ്രതിരോധം നടക്കും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 22ന് വൈകീട്ട് അഞ്ചിന് നടക്കുന്ന കാവ്യസായാഹ്നം പി.കെ. ഗോപി ഉദ്ഘാടനം ചെയ്യും. 24ന് വൈകീട്ട് നാലിന് നടക്കുന്ന നാടകചര്‍ച്ച പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 25ന് ആശ്രാമം മൈതാനത്ത് നടക്കുന്ന സാംസ്‌കാരിക സമ്മേളനം എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍ ഉദ്ഘാടനം ചെയ്യും. 28ന് വൈകീട്ട് ആറിന് വയലാര്‍ നവതി ആഘോഷം വയലാര്‍ ശരത്ചന്ദ്രവര്‍മ ഉദ്ഘാടനം ചെയ്യും. 29ന് ആശ്രാമം മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനത്തിനും റെഡ്‌ വളൻറിയര്‍ മാര്‍ച്ചിനും മുന്നോടിയായി വൈകീട്ട് നാലിന് ആലപ്പുഴ ഇപ്റ്റയുടെ നേതൃത്വത്തില്‍ നാട്ടരങ്ങ് അരങ്ങേറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.