ജനമോചനയാത്ര: രണ്ടാംഘട്ടം തൃശൂരില്‍നിന്ന് ഇന്നു​ തുടങ്ങും

തിരുവനന്തപുരം: അക്രമരാഷ്ട്രീയത്തിനും വര്‍ഗീയ ഫാഷിസത്തിനുമെതിരെ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍ നയിക്കുന്ന ജനമോചനയാത്രയുടെ രണ്ടാംഘട്ടം 17ന് തൃശൂര്‍ ജില്ലയില്‍നിന്ന് പര്യടനം ആരംഭിക്കുമെന്ന് ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു. 18ന് എറണാകുളം, 19ന് ഇടുക്കി, 20ന് കോട്ടയം, 21ന് ആലപ്പുഴ, 23ന് പത്തനംതിട്ട, 24ന് കൊല്ലം, 25ന് തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പര്യടനം. തലസ്ഥാന ജില്ലയിൽ 25ന് രാവിലെ 10ന് ആറ്റിങ്ങല്‍നിന്ന് തുടക്കം കുറിക്കും. വൈകീട്ട് മൂന്നിന് നെടുമങ്ങാട്, അഞ്ചിന് നെയ്യാറ്റിന്‍കര എന്നിവിടങ്ങളിലെ പര‍്യടനശേഷം ആറിന് ഗാന്ധിപാര്‍ക്കില്‍ ജനമോചനയാത്രയുടെ സമാപനസമ്മേളനം നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.