പ്രതിഷേധ ജ്വാല

കണ്ണനല്ലൂർ: കശ്മീരിൽ കൊല്ലപ്പെട്ട എട്ടുവയസ്സുകാരിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസി​െൻറ നേതൃത്വത്തിൽ കണ്ണനല്ലൂരിൽ നടത്തി. കുളപ്പാടം ഫൈസൽ, നെടുമ്പന ഗ്രാമ പഞ്ചായത്ത് അംഗം ആസാദ് നാൽപ്പങ്ങൽ എന്നിവർ നേതൃത്വം നൽകി. കൊട്ടിയം: കശ്മീരിൽ എട്ടു വയസ്സുകാരിയെ കൊലപ്പെടുത്തിയവരെ സംരക്ഷിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ കാമ്പസ് ഫ്രണ്ട് കൊല്ലം ഈസ്റ്റ് ഏരിയ കമ്മിറ്റി യുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കൊട്ടിയത്തു നടന്ന പ്രതിഷേധ പ്രകടനത്തിൽ നുറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. ഈസ്റ്റ് ഏരിയ സെക്രട്ടറി അൻവർഷാ ഉദ്ഘാടനം ചെയ്തു. ഇരവിപുരം: കഠ്വ സംഭവത്തിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് ഇരവിപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. മാടൻനട ലീഗ് ഓഫിസിന് സമീപത്തുനിന്ന് ആരംഭിച്ച പ്രകടനം പള്ളിമുക്കിൽ സമാപിച്ചു. ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് യൂനുസ് ഉദ്ഘാടനം ചെയ്തു. ഇരവിപുരം നിയോജക മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി എസ്. അഹമ്മദ് ഉഖൈൽ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.