ഗ്രന്ഥശാല വാർഷികം

വിതുര: മരുതുംമൂട് സ്വദേശാഭിമാനി ഗ്രന്ഥശാലയുടെ എഴുപതാം വാർഷികാഘോഷം 27 മുതൽ 30 വരെ വിവിധ പരിപാടികളോടെ നടക്കും. 27ന് വൈകീട്ട് മൂന്നിന് അഖില കേരള വടംവലി മത്സരം പാലോട് സി.ഐ കെ.ബി. മനോജ് കുമാർ ഉദ്ഘാടനം ചെയ്യും. 28ന് രാവിലെ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പേരയം ശശി നിർവഹിക്കും. തുടർന്ന് രചനാ മത്സരങ്ങൾ നടക്കും. വൈകീട്ട് അഞ്ചിന് മാധ്യമ സെമിനാർ. ആറിന് കവി സമ്മേളനം പൂവച്ചൽ ഖാദർ ഉദ്ഘാടനം ചെയ്യും. 29ന് രാവിലെ കലാമത്സരങ്ങൾ. 5.30ന് ആദരവും അനുമോദനവും. മൃഗസംരക്ഷണ ഡയറക്ടർ എൻ.എൻ. ശശി ഉദ്ഘാടനം ചെയ്യും. 30ന് വൈകീട്ട് നാലിന് പഴമയുടെ താളങ്ങൾ സംഗീത വിരുന്ന്. ആറിന് സാംസ്കാരിക സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.