കിള്ളിയാറിന്​ 'വിഷുക്കൈനീട്ടം; തെളിനീരൊഴുക്കാൻ നാടൊരുമിച്ചു

നെടുമങ്ങാട്: കിള്ളിയാറിന് 'വിഷുക്കൈനീട്ടമായി' കിള്ളിയാറൊരുമ കൂട്ടായ്മ. ആറ്റിെല മാലിന്യം നീക്കി തെളിനീരൊഴുക്കാനുള്ള കൂട്ടായ്മയുടെ ശ്രമത്തിന് വൻ ജനപങ്കാളിത്തം ലഭിച്ചു. വിഷുത്തലേന്ന് മാലിന്യ നീക്കത്തിൽ ആയിരങ്ങൾ പങ്കാളികളായി. കരിഞ്ചാത്തിമൂല മുതൽ വഴയിലപാലം വരെയുള്ള 22 കിലോമീറ്റർ നാട്ടുകാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക- യുവജന-തൊഴിലാളി സംഘടനകളും ചേർന്നാണ് വൃത്തിയാക്കിയത്. ഏകദിന ശുചീകരണയജ്ഞത്തിൽ പങ്കാളികളായവർ പുഴയെ മാലിന്യമുക്തമായി കാത്തുസൂക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തു. മരങ്ങളുടെ കൊമ്പുകൾ മാറ്റിയും പുഴയിലെ പ്ലാസ്റ്റിക് കുപ്പികൾ അടക്കമുള്ള മാലിന്യം വാരിയും നീരൊഴുക്കിന് വഴിയൊരുക്കി. വഴയിലയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശുചീകരണയജ്ഞം ഫ്ലാഗ്ഓഫ് ചെയ്തു. സി. ദിവാകരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഐ.ബി. സതീഷ് എം.എൽ.എ, ആസൂത്രണ ബോർഡ് അംഗം ഡോ. കെ.എൻ. ഹരിലാൽ, ജോർജ് ഓണക്കൂർ, കിള്ളിയാറൊരുമ സമിതി കൺവീനറും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമായ ബി. ബിജു, കരകുളം പഞ്ചായത്ത് പ്രസിഡൻറ് എം.എസ്. അനില, ഉദ്യോഗസ്ഥർ, വിവിധ സംഘടനകൾ, പൊലീസ്, ഫയർ ആൻഡ് റസ്‌ക്യൂ, സ്‌കൂൾ എൻ.എസ്.എസ് വളൻറിയർമാർ എന്നിവർ ശുചീകരണത്തിൽ പങ്കാളികളായി. മൂഴിയിൽ മന്ത്രി ടി.എം. തോമസ് ഐസക്, പത്താംകല്ലിൽ മന്ത്രി കെ. രാജു, അഴീക്കോട് മന്ത്രി മാത്യു ടി. തോമസ്, പുത്തൻപാലത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവർ പരിപാടി ഫ്‌ളാഗ്ഓഫ് ചെയ്തു. എം.എൽ.എമാരായ ഡി.കെ. മുരളി, കെ.എസ്. ശബരീനാഥ്, മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി എന്നിവർ പങ്കെടുത്തു. പനവൂരിൽ ഡോ. എ. സമ്പത്ത് എം.പി, വാളിക്കോട് ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, കുട്ടപ്പാറയിൽ ഡി.ജി.പി ലോക്‌നാഥ് െബഹ്‌റ, കൊല്ലാങ്കാവിൽ ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്‌സൺ ഡോ. ടി.എൻ. സീമ, കലാഗ്രാമത്തിൽ മേയർ അഡ്വ. വി.കെ. പ്രശാന്ത്, പഴകുറ്റിയിൽ സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ, വി.ഐ.പിയിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എയും ഫ്ലാഗ്ഓഫ് നിർവഹിച്ചു. മരുതിനകത്ത് കോലിയക്കോട് എൻ. കൃഷ്ണൻനായർ, എട്ടാംകല്ലിൽ അഡ്വ. കരകുളം കൃഷ്ണപിള്ള, മാടവനയിൽ സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. ജി.ആർ. അനിൽ, ഏണിക്കര കടവിൽ മുൻ എം.എൽ.എ മാങ്കോട് രാധാകൃഷ്ണൻ, ആറാംകല്ലിൽ മുൻ എം.എൽ.എ വി. ശിവൻകുട്ടി എന്നിവർ ഫ്ലാഗ്ഓഫ് നിർവഹിച്ചു. നെടുമങ്ങാട് നഗരസഭാധ്യക്ഷൻ ചെറ്റച്ചൽ സഹദേവൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ എം.എസ്. അനില, ഐ. മിനി, ആനാട് സുരേഷ്, ജി.കെ. കിഷോർ എന്നിവർ യജ്ഞത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.