കസ്​റ്റഡിയിലെടുക്കുന്നവരോട്​ കൈക്കരുത്ത്​ വേണ്ട, ലംഘിച്ചാൽ നടപടി ^കമീഷണർ

കസ്റ്റഡിയിലെടുക്കുന്നവരോട് കൈക്കരുത്ത് വേണ്ട, ലംഘിച്ചാൽ നടപടി -കമീഷണർ തിരുവനന്തപുരം: കസ്റ്റഡിയിലെടുക്കുന്നവരോട് കൈക്കരുത്ത് കാട്ടേണ്ടെന്നും ലംഘിച്ചാൽ കർശന നടപടിയുണ്ടാവുമെന്നും സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കർശനമുന്നറിയിപ്പ് നൽകി. അറസ്റ്റിലാകുന്നവരോടും കസ്റ്റഡിയിൽ സൂക്ഷിക്കുന്നവരോടും ഏതു രീതിയിൽ പെരുമാറണമെന്ന് പൊലീസ് മേധാവി നിർദേശിച്ചിട്ടുണ്ട്. അക്കാര്യങ്ങൾ കർശനമായി പാലിക്കണം. അസി. കമീഷണർമാരും ഇൻസ്പെക്ടർമാരും ലോക്കപ്പിലുള്ളവരുടെ ഉത്തരവാദിത്തം ഏൽക്കണം, കൃത്യമായ മേൽനോട്ടമുണ്ടാവണം. ഇങ്ങനെയായാൽ ഒരു പ്രശ്‌നവുമുണ്ടാവില്ല. കുറ്റംതെളിയിക്കാൻ ലോക്കപ്പിൽ മൂന്നാംമുറയും പീഡനങ്ങളും പാടില്ലെന്നും അദ്ദേഹം നിർദേശം നൽകി. വരാപ്പുഴ ലോക്കപ്പ് മർദന മരണത്തി​െൻറ പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥർക്ക് കർശന നിർദേശങ്ങൾ കൈമാറാൻ വിളിച്ചുചേർത്ത എസ്.ഐമാർ, സി.ഐമാർ, അസി. കമീഷണർമാർ എന്നിവരുടെ യോഗത്തിലും കമീഷനർ ഇൗ നിർദേശം നൽകി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള സർക്കുലറും അദ്ദേഹം പുറപ്പെടുവിച്ചിട്ടുണ്ട്. തലസ്ഥാനമായതിനാൽ കൂടുതൽ ശ്രദ്ധയോടെ പൊലീസ് പ്രവർത്തിക്കണം. പൊലീസി​െൻറ ചെറിയ വീഴ്ചകൾ പോലും വലിയതോതിൽ വിമർശിക്കപ്പെടും. അതിനാൽ കൂടുതൽ ജാഗ്രതയോടെ വേണം പൊലീസ് പ്രവർത്തിക്കാൻ. അറസ്റ്റിന് സുപ്രീംകോടതി മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിരിക്കണം. അനധികൃതമായ ഒരു നടപടിയും പാടില്ല. കേസ് തെളിയിക്കാൻ ശാസ്ത്രീയ രീതികൾ സ്വീകരിക്കണം. ക്രമസമാധാന ചുമതലയുള്ള ഡെപ്യൂട്ടി കമീഷണർ ജി. ജയ്ദേവ് സ്റ്റേഷനുകളിൽ മിന്നൽ സന്ദർശനം നടത്തും. അസി. കമീഷണർമാരും സി.ഐമാരും സ്റ്റേഷനുകളിൽ ഇടക്കിടെ പരിശോധന നടത്തി ലോക്കപ്പുകളും രേഖകളും പരിശോധിക്കണം. വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിയുണ്ടാവുമെന്നും കമീഷനർ നിർദേശിച്ചു. നഗരത്തിലെ 22 സ്റ്റേഷനുകളിലും ലോക്കപ്പുകളിൽ കാമറ സ്ഥാപിക്കും. ഇതിലെ ദൃശ്യങ്ങൾ പുറത്ത് സ്ക്രീനിൽ പ്രദർശിപ്പിക്കും. തമ്പാനൂർ, കരമന, ശ്രീകാര്യം തുടങ്ങിയ ചില സ്റ്റേഷനുകളിലെ ലോക്കപ്പില്ലാതുള്ളൂ. കേടായിക്കിടക്കുന്ന കാമറകൾ ഒരാഴ്ചക്കകം അറ്റകുറ്റപ്പണി നടത്തി പ്രവർത്തനസജ്ജമാക്കും. ഒരുമാസത്തെ ദൃശ്യങ്ങൾ സൂക്ഷിക്കാനുള്ള കാമറാ സംവിധാനം ഒരുക്കാനുള്ള വലിയ പദ്ധതി പൊലീസ് തയാറാക്കുന്നുണ്ട്. അതുവരെ നിലവിലെ റെേക്കാ‌ഡിങ് സംവിധാനം കാര്യക്ഷമമാക്കും. ദൃശ്യങ്ങൾ നിറയുമ്പോൾ എക്സ്‌റ്റേണൽ ഹാർഡ്‌ഡിസ്കിൽ പകർത്തി സൂക്ഷിക്കണമെന്ന് ഡി.ജി.പി നിർദേശിച്ചിട്ടുണ്ട്. നിലവിൽ പലേടത്തും സ്റ്റേഷനുകളുടെ പ്രവർത്തനം വിലയിരുത്താനാണ് കാമറ സ്ഥാപിച്ചിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.