അംബേദ്കർ ജീവിച്ചിരുന്നെങ്കിൽ ജി.എസ്.ടിയെ എതിർക്കുമായിരുന്നു ^സുബ്രഹ്മണ്യം സ്വാമി

അംബേദ്കർ ജീവിച്ചിരുന്നെങ്കിൽ ജി.എസ്.ടിയെ എതിർക്കുമായിരുന്നു -സുബ്രഹ്മണ്യം സ്വാമി തിരുവനന്തപുരം: അംബേദ്കർ ജീവിച്ചിരുന്നെങ്കിൽ ജി.എസ്.ടി നടപ്പാക്കുന്നതിനെ എതിർക്കുമായിരുന്നുവെന്ന് ഡോ. സുബ്രഹ്മണ്യസ്വാമി എം.പി. ഒാൾ ഇന്ത്യ എസ്.സി, എസ്.ടി ഫെഡറേഷൻ നടത്തിയ 127-ാമത് അംബേദ്കർ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഫെഡറൽ ഭരണസംവിധാനവും സംസ്ഥാനങ്ങൾക്ക് സാമ്പത്തിക സ്വാതന്ത്ര്യവും ഉറപ്പുനൽകിയ അംബേദ്കർ നിയമവിദഗ്ധനെക്കാൾ ലോകം അംഗീകരിച്ച സാമ്പത്തിക വിദഗ്ധനായിരന്നു. ദീർഘദൃഷ്ടിയോടെ അദ്ദേഹം കൊണ്ടുവന്ന സാമ്പത്തിക സംവിധാനമാണ് ഒരു സോഫ്റ്റ് വെയറിൽ നികുതിയെന്ന സംവിധാനം കൊണ്ടുവന്ന് തകർത്തത്. ജി.എസ്.ടി വൻ ദുരന്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്രാന്തദർശിയായ അംബേദ്കറിനെ രാജ്യം ഇന്ന് വേണ്ടപോലെ ആദരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ആഫ്രിക്കൻ സ്വാതന്ത്ര്യസമര സേനാനി മണ്ടേലക്ക് വരെ ഭരതരത്നം കൊടുക്കുന്ന രാഷ്ട്രീയ ഭരണനേതൃത്വം അംബേദ്കറെ മറക്കുകയും പാഠപുസ്തകങ്ങളിൽ പോലും അദ്ദേഹത്തെ ചില മേഖലകളിലേക്ക് ഒതുക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. മൗലികാവകാശവും മതസ്വാതന്ത്രവും അത്യന്തികമല്ലെന്നും യുക്തമായ സാഹചര്യങ്ങളിൽ അതിനെല്ലാം നിയന്ത്രണങ്ങൾ കൊണ്ടുവരാമെന്നും അദ്ദേഹം ഭരണഘടനയിൽ സൂചിപ്പിച്ചിട്ടുണ്ടെന്നും അേദ്ദഹം കൂട്ടിച്ചേർത്തു. വി.ജെ.ടി ഹാളിൽ നടന്ന ചടങ്ങിൽ ഫെഡറേഷൻ പ്രസിഡൻറ് എസ്. മുരുകൻ അധ്യക്ഷത വഹിച്ചു. ജഗദീഷ് ഷെട്ടി, ആശിർവാദം ആചാരി, വെങ്ങാനൂർ സുരേഷ്, കെ. ഗോപി, കെ.എൻ.എസ്. മണി, എം.എൻ. സാംബശിവൻ, പി. അനിൽകുമാർ, മഹിജ മൈത്രി തുടങ്ങിയവർ സംസാരിച്ചു. അപ്പുക്കുട്ടൻ സ്വാഗതവും സുരേഷ് കുമാർ നന്ദിയും പറഞ്ഞു. ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനാഘോഷം നടത്തി തിരുവനന്തപുരം: കേരളാ ദലിത് പാന്തേഴ്സ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അംബേദ്കർ ജന്മദിനാഘോഷം നടത്തി. കെ.ഡി.പി സംസ്ഥാന സെക്രേട്ടറിയറ്റള അംഗം ബിനു കുറുമ്പകര ഉദ്ഘാടനം ചെയ്തു. ദലിതർക്കും പിന്നാക്ക ജനവിഭാഗങ്ങൾക്കുമെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ അംബേദ്കറൈറ്റുകളുടെ പ്രതിരോധം രാജ്യവ്യാപകമായി ഉയർന്നുവരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കെ.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി സാജൻ വണ്ടിത്തടം, വി.ജി. പ്രേംനാഥ്, നാഡോ സംസ്ഥാന സെക്രട്ടറി ആശാഭായി തങ്കമ്മ, ജില്ല കമ്മിറ്റി അംഗങ്ങളായ ബിനു തൃക്കണ്ണാപുരം, സജി മലമാർ, അഡ്വ. അനിൽ, ഷിബു മലമാർ, കാന്തിലാൽ, പ്രജിത് കുറുമ്പകര തുടങ്ങിയവർ സംസാരിച്ചു. ജില്ല സെക്രട്ടറി ജയരാജ് കുന്നൻപാറ അധ്യക്ഷനായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.