കനത്തമഴയിൽ വീട് തകർന്നു; കൈക്കുഞ്ഞടക്കം രക്ഷപ്പെട്ടത് തലനാരിഴക്ക്

കല്ലറ: മഴയിലും കാറ്റിലും കൂറ്റൻ റബർമരം കടപുഴകി വീടിന് മുകളിലേക്ക് വീണു. അഞ്ചുമാസം പ്രായമുള്ള കൈക്കുഞ്ഞടക്കം രക്ഷപ്പെട്ടത് തലനാരിഴക്ക്. കല്ലറ, മിതൂർ വയലിക്കട ഷാനിഫാ മനസിലിൽ ഹലീമാബീവിയുടെ വീടിന് മുകളിലേക്കാണ് വെള്ളിയാഴ്ച വൈകുന്നേരം 4.30ന് മരം വീണത്. ഓടിട്ട കെട്ടിടത്തി​െൻറ അടുക്കളഭാഗം പൂർണമായും തകർന്നു. അടുക്കളയോട് ചേർന്ന ഷീറ്റ് മേഞ്ഞ ചായ്പും തകർന്നു. വീടി​െൻറ അകത്തെ സീലിംഗ്, ലൈറ്റുകൾ, ഫാൻ എന്നിവയും നശിച്ചു. കെട്ടിടത്തിന് മുകളിൽ നിന്ന് ഓട് പൊട്ടിവീണ് ഹലീമയുടെ മകൾ ഷാനിഫക്ക് കൈക്ക് പരിക്കേറ്റു. ഈ സമയം കൈക്കുഞ്ഞടക്കം ആറ് പേർ വീടിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും മറ്റാർക്കും പരിക്കില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.