വോളിബാളി​െൻറ ആവേശവുമായി ഞാറയിൽകോണം

കിളിമാനൂർ: വോളിബാൾ ഞാറയിൽകോണത്തുകാർക്ക് ഒരു കായികവിനോദം മാത്രമല്ല, സംസ്കാരത്തി​െൻറയും ജീവിതത്തി​െൻറയും ഭാഗം കൂടിയാണ്. മൂന്ന് തലമുറകളായി ഈ കായികവിനോദത്തെ ഇവർ നെഞ്ചേറ്റി ലാളിക്കാൻ തുടങ്ങിയിട്ട്. കിളിമാനൂർ തുമ്പോടിന് സമീപത്തെ ഞാറയിൽകോണം നാഷനൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് (എൻ.എ.എസ്‌.സി) തെക്കൻ കേരളത്തിലെ പ്രധാന വോളിബാൾ ക്ലബാണ്. ഞാറയിൽകോണം മുസ്ലിം എൽ.പി സ്കൂളിനോട് ചേർന്ന് 1978ലാണ് എൻ.എ.എസ്.സി എന്ന പേരിൽ ക്ലബ് രജിസ്റ്റർ ചെയ്തത്. കളിക്കൊപ്പം വായനയും എന്ന ലക്ഷ്യത്തോടെ ഒരു വായനശാലക്കും തുടക്കം കുറിച്ചു. ആദ്യകാല കളിക്കാരിൽ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. ഉള്ളവരിൽ പലരും വാർധക്യത്തി​െൻറ അവശതകളിലാണ്. ഇപ്പോഴും ഇവരുടെ മനസ്സിൽ പഴയകാല ഓർമകളുടെ ആവേശം കെട്ടടങ്ങിയിട്ടില്ല. അതി​െൻറ തെളിവാണ് 65കാരനായ നഹാറി ആവേശം. സമയം കിട്ടുമ്പോഴെല്ലാം പുതിയ തലമുറയുടെ കളി കാണാനെത്തുന്ന ഇദ്ദേഹം ചിലപ്പോൾ ജെഴ്സിയണിഞ്ഞ് കളിക്കളത്തിന് ആവേശമാകും. നിരവധി ദേശീയ താരങ്ങൾക്ക് ജന്മം നൽകാൻ ഈ ഉൾനാടൻ ഗ്രാമത്തിലെ സ്റ്റേഡിയത്തിന് കഴിഞ്ഞിട്ടുണ്ട്. പുതുതലമുറയിൽപ്പെട്ട അൻസാരി, സീനിയർ നാഷനൽ ടീമംഗവും മുൻ കേരള യൂനിവേഴ്സിറ്റി താരവും ടൈറ്റാനിയത്തി​െൻറ നിലവിലെ അംഗവുമാണ്. ജൂനിയർ നാഷനൽ കേരള ടീമിലെ അംഗമായ നബീൽ നിസാം എൻ.എ.എസ്.സിയുടെ ഇപ്പോഴത്തെ ക്യാപ്റ്റനാണ്. ഇതിനുപുറമെ, അടുത്തിടെ അന്തരിച്ച റെജി ബി.എസ് കേരള യൂനിവേഴ്സിറ്റിയുടെ മികച്ച കളിക്കാരനായിരുന്നു. സിറ്റി പൊലീസ് ടീമിലെ ഫിറോസ്, മുൻ കാല കളിക്കാരായ ആർ.ബി. ബാബു, അൻസാർ, അൻവർ, സിദ്ധിഖ് ഇങ്ങനെ പോകുന്നു ഈ നാട് ജന്മം നൽകിയ കളിക്കാരുടെ നിര. ഞായറാഴ്ച മുതൽ ഒരാഴ്ച നീളുന്ന വോളി ഫെസ്റ്റ് 2018ന് തുടക്കമാകും. തെക്കൻ കേരളത്തിലെ മികച്ച എട്ട് ടീമുകൾ പങ്കെടുക്കുന്ന ടൂർണമ​െൻറ് ഞാറയിൽകോണം സ്കൂൾ ഗ്രൗണ്ടിലാണ് നടക്കുന്നത്. പ്രദേശത്തെ പ്രശസ്തമായ മറ്റ് രണ്ട് ടീമുകളാണ് പള്ളിക്കൽ ജാസ്, പനപ്പാംകുന്ന് എസ്.കെ.എം.സി എന്നിവ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.