കഠ്​വ സംഭവം: വിങ്​സ്​ പ്രതിഷേധിച്ചു

തിരുവനന്തപുരം: കശ്മീരിലെ കഠ്വയിൽ എട്ട് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന ഫാഷിസ്റ്റ് ഭീകരതയെ മുസ്ലിം വനിതാ പ്രഫഷനൽ കൂട്ടായ്മയായ വിമെൻസ് ഇനിഷേറ്റീവ് ടു നർച്ചർ ഗ്രോത്ത് ഒാഫ് സൊസൈറ്റി അപലപിച്ചു. രാജ്യത്തെ പാർശ്വവത്കരിക്കപ്പെട്ട ജനതയെ ഉന്മൂലനം ചെയ്യാനുള്ള ആർ.എസ്.എസ് സംഘ്പരിവാർ അജണ്ടയെ ശക്തമായി ചെറുത്തുതോൽപിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും ഒരുമിക്കണമെന്ന് വിങ്സ് സെക്രേട്ടറിയറ്റ് ആഹ്വാനം ചെയ്തു. പ്രസിഡൻറ് പ്രഫ. ലൈലാ ബീവി. എം. അധ്യക്ഷതവഹിച്ചു. സെക്രട്ടറി ഡോ. ഫാത്തിമ എസ്.എം സ്വാഗതവും ട്രഷറർ ഹൗവ റാഖിയ നന്ദിയും പറഞ്ഞു. ഹന്ന, ഹുസ്ന ഷാജഹാൻ, സൂര്യ അൻവർ, സുമയ്യ. എ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.