മുദ്രപ്പത്രങ്ങൾക്കും റവന്യൂ സ്​റ്റാമ്പിനും കടുത്ത ക്ഷാമം

കാട്ടാക്കട: ട്രഷറികളിൽനിന്ന് സ്റ്റാമ്പ് വെണ്ടർമാർക്ക് 500 രൂപക്ക് താഴെയുള്ള മുദ്രപ്പത്രങ്ങളും റവന്യൂ സ്റ്റാമ്പുകളും നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ മുദ്രപ്പത്രങ്ങൾക്കും റവന്യൂ സ്റ്റാമ്പിനും കടുത്ത ക്ഷാമം. കരാറുകൾക്ക് 200 രൂപയുടേതും ജനന-മരണ-വിവാഹ സർട്ടിഫിക്കറ്റുകൾക്കും സബ് രജിസ്ട്രാർ ഒാഫിസുകളിൽനിന്നുള്ള ആധാരങ്ങളുടെ സർട്ടിൈഫഡ് കോപ്പിക്കും 50 രൂപയുടെ മുദ്രപ്പത്രമാണ് വേണ്ടത്. ഇതിനൊക്കെ 500 രൂപ മുദ്രപ്പത്രം വാങ്ങേണ്ട അവസ്ഥയാണിപ്പോൾ. ഏപ്രിൽ ഒന്നു മുതൽ കുടുംബത്തിലുള്ളവരുടെ വസ്തു കൈമാറ്റ രജിസ്േട്രഷന് പരമാവധി 1000 രൂപയായി സ്റ്റാമ്പ് ഡ്യൂട്ടി പരിമിതപ്പെടുത്തിയതോടെ ചെറിയ തുകക്കുള്ള മുദ്രപ്പത്രത്തിന് ആവശ്യക്കാരേറി. എട്ട് ലക്ഷം രൂപ വിലയുള്ള ധനനിശ്ചയ ആധാരത്തിന് 1600 രൂപയുടെ മുദ്രപ്പത്രമാണ് വേണ്ടത്.100, 500, 1000 എന്ന കണക്കിലാണ് മുദ്രപ്പത്രങ്ങൾ നിലവിലുള്ളത്. എന്നാൽ, 100 രൂപയുടെ മുദ്രപ്പത്രം ലഭ്യമല്ലാത്തതിനാൽ 1000 രൂപയുടെ രണ്ട് മുദ്രപ്പത്രമാണ് ഉപയോഗിക്കേണ്ടിവരുത്.ഇതുമൂലം ഇടപാടുകാർക്ക് 400 രൂപ അധികമായി നൽകേണ്ട സ്ഥിതിയാണ്. 50 രൂപയുടെ മുദ്രപ്പത്രം ലഭ്യമല്ലാത്തതിനാൽ -ജനന-മരണ -വിവാഹസർട്ടിഫിക്കറ്റുകൾക്കും ആധാരങ്ങളുടെ സർട്ടിൈഫഡ് കോപ്പിക്കും 500രൂപ െചലവിടേണ്ടിവരുകയാണ്. സംസ്ഥാനത്ത് പ്രതിദിനം വിവാഹം, ജനനം, മരണം എന്നിവക്കായി ശരാശരി അയ്യായിരത്തോളം സർട്ടിഫിക്കറ്റുകൾ നൽകുന്നതായാണ് കണക്ക.് ഇവയുടെ മുദ്രപ്പത്രത്തിനായി രണ്ടര ലക്ഷം രൂപ ലഭിക്കേണ്ടിടത്ത് 25 ലക്ഷം രൂപ സർക്കാറിനു ലഭിക്കുകയാണ്. കരാറുകൾക്ക് 200 രൂപ മുദ്രപ്പത്രമാണ് വേണ്ടത്. ഇതിനായി 100 രൂപയുടെ രണ്ട് മുദ്രപ്പത്രമാണ് ഉപയോഗിക്കുന്നത്. അതുകാരണം 100 രൂപയുടെ മുദ്രപ്പത്രത്തിന് ക്ഷാമം നേരിട്ടപ്പോൾ കുറഞ്ഞ തുകക്കുള്ള മുദ്രപ്പത്രങ്ങൾ മൂല്യം ഉയർത്തി 100 രൂപയുടേതാക്കി നൽകിയെങ്കിലും ക്ഷാമം പരിഹരിക്കാൻ കഴിഞ്ഞില്ല. റവന്യൂ സ്റ്റാമ്പ് ക്ഷാമവും സാമ്പത്തിക ഇടപാടിനെ കാര്യമായി ബാധിക്കുന്നു. മിക്ക സ്റ്റാമ്പ് വെണ്ടർമാരുടെ പക്കലും റവന്യൂ-കോർട്ട് ഫീ സ്റ്റാമ്പുകൾ മുേമ്പതന്നേ ലഭിക്കാത്ത സ്ഥിതിയായിരുന്നു. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.