കെപ്​കോ^കുടുംബശ്രീ ഇറച്ചിക്കോഴി വളർത്തൽ എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കും

കെപ്കോ-കുടുംബശ്രീ ഇറച്ചിക്കോഴി വളർത്തൽ എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കും കൊല്ലം: ഗുണമേന്മയുള്ള കോഴിയിറച്ചിയുടെ വിപണനം വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കെപ്കോ-കുടുംബശ്രീ ഇറച്ചിേക്കാഴി വളർത്തൽ പദ്ധതി സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കും. പൈലറ്റ് പ്രോജക്ട് ആയി തിരുവനന്തപുരം, െകാല്ലം, പത്തനംതിട്ട ജില്ലകളെയാണ് നിലവിൽ തെരഞ്ഞെടുത്തിട്ടുള്ളതെന്ന് േകരള പൗൾട്രി വികസന കോർപറേഷൻ (കെപ്കോ) ചെയർപേഴ്സൺ ജെ. ചിഞ്ചുറാണി വാർത്തസമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ പത്ത് യൂനിറ്റുകളും െകാല്ലത്ത് അഞ്ചു യൂനിറ്റുകളും പത്തനംതിട്ടയിൽ ഒമ്പത് യൂനിറ്റുകളും ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഒാരോ യൂനിറ്റിനും 1000 കോഴിക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്യുന്നത്. 40 രൂപ നിരിക്കിൽ കെപ്കോ ഉൽപാദിപ്പിക്കുന്ന കോഴിക്കുഞ്ഞുങ്ങളെയാണ് യൂനിറ്റുകൾക്ക് നൽകുക. ഇൗ കോഴികൾക്ക് 40-45 ദിവസം പ്രായവും രണ്ട് കിലോ തൂക്കവും എത്തുേമ്പാൾ കിലോക്ക് 85 രൂപ നൽകി കെപ്കോ തിരിെകവാങ്ങും. ഇവ കെപ്കോയുടെ പ്രോസസിങ് പ്ലാൻറിൽ സംസ്കരിച്ചാണ് ഒൗട്ട്ലെറ്റുകൾ വഴി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക. കുടുംബശ്രീ യൂനിറ്റുകളിലെ കോഴിവളർത്തലിനാവശ്യമായ തീറ്റയും മറ്റും കെപ്കോ നിർദേശമനുസരിച്ചാണ് നൽകുന്നത്. േഹാർമോണുകളും മറ്റ് വിഷാംശങ്ങളും ഇല്ലാത്ത ശുദ്ധമായ കോഴിയിറച്ചി വിപണിയിലെത്തിക്കാൻ കുടുംബശ്രീയുമായി സഹകരിച്ചുള്ള പദ്ധതി സഹായകമായിട്ടുണ്ട്. 2018-19 വർഷത്തിൽ 1000 യൂനിറ്റുകൾക്ക് 1000 കോഴികളെ വീതം നൽകുകയാണ് ലക്ഷ്യം. ഇതിനായി പ്രതിമാസം രണ്ടരലക്ഷത്തോളം ഇറച്ചിക്കോഴി കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്നതിന് ഹാച്ചറികളെ സജ്ജമാക്കും. എല്ലാ പഞ്ചായത്തുകളിലും പദ്ധതി എത്തുന്നതോടെ ഇറച്ചിക്കോഴി ഉൽപാദനത്തിൽ സംസ്ഥാനത്തിന് സ്വയംപര്യാപ്തതയിലെത്താനാവും. മണിക്കൂറിൽ 1000 കോഴികളെ ശാസ്ത്രീയമായി സംസ്കരിച്ച് മാസം തയാറാക്കാനാവുന്ന പ്ലാൻറ് 6.75 കോടി ചെലവിൽ സ്ഥാപിക്കും. തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് സംയോജിത കോഴിവളർത്തൽ പദ്ധതിയും ഇക്കൊല്ലം നടപ്പാക്കും. എല്ലാ ജില്ലകളിലേക്കും കെപ്കോയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതി​െൻറ ഭാഗമായി െകാല്ലം, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ജില്ലകളിൽ പുതിയ ഇറച്ചിക്കോഴി പ്രജനന കേന്ദ്രങ്ങൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഇറച്ചിക്കോഴിയുടെ ഉൽപാദനം വർധിപ്പിക്കാൻ കഴിഞ്ഞതിനൊപ്പം ആഭ്യന്തരമായി 42 കോടി മുട്ട അധികമായി ഉൽപാദിപ്പിക്കാൻ കെപ്കോ നടത്തിയ ശ്രമങ്ങൾക്ക് കഴിഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.