കുട്ടികളുടെ അന്താരാഷ്​ട്ര ചലച്ചിത്രമേള: ലോഗോ പ്രകാശനം ചെയ്​തു

തിരുവനന്തപുരം: കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേള (െഎ.സി.എഫ്.എഫ്.കെ) ലോഗോ മന്ത്രി എ.കെ. ബാലൻ പ്രകാശനം ചെയ്തു. മേയ് 14 മുതൽ 20 വരെ തിരുവനന്തപുരത്ത് ടാഗോർ, കൈരളി, ശ്രീ, നിള, കലാഭവൻ എന്നീ തിയറ്ററുകളിലായി നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ലോഗോ നടൻ കരമന സുധീറിന് കൈമാറി. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോർപറേഷൻ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് കുട്ടികളുടെ ചലച്ചിേത്രാത്സവം സംഘടിപ്പിക്കുന്നത്. ലോേകാത്തര ചലച്ചിത്രങ്ങളടക്കം 140 കുട്ടികളുടെ ചലച്ചിത്രങ്ങൾ ഇൗ മേളയിൽ പ്രദർശിപ്പിക്കും. അഞ്ച് തിയറ്ററുകളിലായി ഒരു ദിവസം 20 ചലച്ചിത്രങ്ങളും ഷോർട്ട് ഫിലിം, ഡോക്യുമ​െൻററി വിഭാഗങ്ങളിൽനിന്ന് തെരെഞ്ഞടുത്തവയും പ്രദർശിപ്പിക്കും. വിദേശിയരും തദ്ദേശിയരുമായ നാലായിരത്തിലധികം ഡെലിഗേറ്റുകളും മേളയിൽ പെങ്കടുക്കും. തിരുവനന്തപുരം ലക്കോൾ ചെമ്പക സ്കൂളിലെ 11ാം ക്ലാസ് വിദ്യാർഥി സാരംഗ് സുനിലി​െൻറ ചിത്രമാണ് ലോഗോക്കായി തെരഞ്ഞെടുത്തത്. ലോേഗാ പ്രകാശനച്ചടങ്ങിൽ സംഘാടക സമിതി ചെയർമാനും കെ.ടി.ഡി.സി ചെയർമാനുമായ എം. വിജയകുമാർ, നടൻ സുധീർ കരമന, ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ലെനിൻ രാേജന്ദ്രൻ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ തുടങ്ങിയവർ സംബന്ധിച്ചു. സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. എസ്.പി. ദീപക് അധ്യക്ഷത വഹിച്ചു. ട്രഷറർ ജി. രാധാകൃഷ്ണൻ സ്വാഗതവും എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ആർ. രാജു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.