പ്രിയ എസ്​റ്റേറ്റിലെ തൊഴിലാളികളെ തൽക്കാലം ഒഴിപ്പിക്കില്ല ^സബ്​ കലക്​ടർ

പ്രിയ എസ്റ്റേറ്റിലെ തൊഴിലാളികളെ തൽക്കാലം ഒഴിപ്പിക്കില്ല -സബ് കലക്ടർ പുനലൂർ: അച്ചൻകോവിൽ പ്രിയ എസ്റ്റേറ്റിൽ താമസിക്കുന്ന തൊഴിലാളികളെ തൽക്കാലം ഒഴിപ്പിക്കിെല്ലന്ന് സബ്കലക്ടർ ഡോ. എസ്. ചിത്ര. സർക്കാർ പിടിച്ചെടുത്ത എസ്റ്റേറ്റിലെ തൊഴിലാളികളുടെ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടുയർന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പുനലൂർ താലൂക്ക് ഓഫിസിൽ ചേർന്ന തൊഴിലാളി യൂനിയൻ നേതാക്കളുടെയും റവന്യൂ അധികൃതരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലായിരുന്ന 112 ഏക്കർ വരുന്ന എസ്റ്റേറ്റ് ആറുമാസം മുമ്പ് സർക്കാർ പിടിച്ചെടുത്തിരുന്നു. ഹാരിസൺ മലയാളം പ്ലാേൻറഷന് വിൽപന നടത്തിയ ഈ എസ്റ്റേറ്റ് സർക്കാർ ഭൂമിയാെണന്ന് കണ്ടെത്തിയ സ്പെഷൽ ഓഫിസർ എം.ജി. രാജമണിക്യത്തി​െൻറ ഉത്തരവ് പ്രകാരമായിരുന്നു റവന്യൂ നടപടി. എന്നാൽ 35 തൊഴിലാളികളുടെ തൊഴിലും താമസവും നഷ്ടപ്പെടുമെന്നും അതിനാൽ എസ്റ്റേറ്റ് തൊഴിലാളികൾക്ക് വീതംവെച്ച് നൽകണമെന്നും ആവശ്യപ്പെട്ട് സി.പി.എം രംഗത്ത് വന്നു. ഇതിനിടെ റവന്യൂ അധികൃതർ എസ്റ്റേറ്റിൽ സ്ഥാപിച്ചിരുന്ന സർക്കാർ ബോർഡ് സമരക്കാർ നശിപ്പിച്ച് കൊടികുത്തുകയും ചെയ്തു. രണ്ട് ദിവസം കഴിഞ്ഞ് വൻ പൊലീസ് കാവലിൽ എസ്റ്റേറ്റ് റവന്യൂ അധികൃതർ തിരിച്ചുപിടിച്ചിരുന്നു. ഹാരിസണി​െൻറ ഭൂമി സർക്കാർ പിടിച്ചെടുക്കുന്നതിനെതിരെ കഴിഞ്ഞദിവസമുണ്ടായ ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ നിയമവശം പരിശോധിച്ച് പ്രിയ എസ്റ്റേറ്റി​െൻറ കാര്യത്തിലും തുടർനടപടി സ്വീകരിക്കുമെന്ന് സബ് കലക്ടർ പറഞ്ഞു. സർക്കാർ അധീനതയിലായാലും മാനേജ്മ​െൻറായാലും എസ്റ്റേറ്റ് തോട്ടഭൂമിയായി നിലനിർത്തണമെന്ന് യൂനിയൻ നേതാക്കൾ യോഗത്തിൽ ആവശ്യപ്പെട്ടു. നിലവിലുള്ള തൊഴിലാളികളുടെ എണ്ണം, ജീവിതരീതി എന്നിവ മനസ്സിലാക്കാൻ സർവേ നടത്താൻ തഹസിൽദാരെ ചുമതലപ്പെടുത്തി. തഹസിൽദാർ പി. ഗിരീഷ്കുമാർ, എൽ.ആർ തഹസിൽദാർ ആർ.എസ്. ബിജുരാജ്, തെന്മല, ആര്യങ്കാവ് വില്ലേജ് ഓഫിസർമാർ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.