മാർച്ച്​ ഫോർ സയൻസ്​ നാളെ

കൊല്ലം: 'ശാസ്ത്രത്തേയും ശാസ്ത്രീയ മേനാഭാവത്തേയും സംരക്ഷിക്കുക' ലക്ഷ്യത്തോടെ സാർവേദശീയ ശാസ്ത്രസമൂഹം ആഹ്വാനം ചെയ്ത 'മാർച്ച് ഫോർ സയൻസ്' ശനിയാഴ്ച ജില്ലയിൽ നടക്കും. ജില്ല തല മാർച്ച് ൈവകീട്ട് നാലിന് കൊല്ലം കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശാസ്ത്രത്തിന് നിരക്കാത്ത ആശയങ്ങളും അന്ധവിശ്വാസങ്ങളും ശക്തിപ്രാപിക്കുന്ന സാഹചര്യമാണുള്ളത്. ശാസ്ത്രഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനം സർക്കാർ സ്വീകരിക്കുക, ശാസ്ത്രീയ തെളിവുകളുടെ പിൻബലമുള്ള ആശയങ്ങൾ മാത്രം വിദ്യാഭ്യാസത്തി​െൻറ ഭാഗമാക്കുക തുടങ്ങിയ ആവശ്യങ്ങളും മാർച്ചി​െൻറ ഭാഗമായി ഉന്നയിക്കും. വാർത്തസമ്മേളനത്തിൽ പി.പി. പ്രശാന്ത്കുമാർ, ഹുമാം റഷീദ്, എസ്. രാഘവൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.