മാലിന്യംനീക്കാൻ നടപടിയില്ല: പഞ്ചായത്ത് പ്രസിഡൻറിന് യുവാക്കൾ മാലിന്യത്തിൽ സിംഹാസനം തീർത്തു

അഞ്ചൽ: മാലിന്യം കുന്നുകൂടിയിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് മാലിന്യക്കൂമ്പാരത്തിൽ പഞ്ചായത്ത് പ്രസിഡൻറിന് സിംഹാസനമൊരുക്കി. കുടുംബശ്രീ ഉൽപന്നങ്ങൾ വിപണനം നടത്തുന്നതിനുവേണ്ടി അഞ്ചൽ ചന്തയിൽ ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച കെട്ടിടത്തി​െൻറ മുന്നിലാണ് മാലിന്യം കുന്നുകൂടിയത്. ഇതോടെ കുടുംബശ്രീക്കാരുടെ കച്ചവടം റോഡരികിലായി. ഇതോടെ കെട്ടിടം ഉപയോഗശൂന്യവുമായി. മാസങ്ങളായി അഞ്ചൽ ചന്തയിൽ കുന്നുകൂടി അഴുകിയ മാലിന്യം പഞ്ചായത്ത് അധിക്യതർ യഥാസമയം നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ച് രാഷ്ട്രീയ ഭേദമന്യേ പ്രദേശത്തെ ഒരുകൂട്ടം യുവാക്കളാണ് വ്യത്യസ്ഥമായ പ്രതിഷേധസമരവുമായി രംഗത്തെത്തിയത്. ചന്തദിവസങ്ങളിൽ എത്തുന്ന നൂറുകണക്കിന് ജനങ്ങളും വ്യാപാരികളും പ്രദേശവാസികളും മാലിന്യം മൂലം ദുരിതത്തിലാണ്. ഈ മാലിന്യക്കുന്നിന് സമീപത്തുകൂടിയാണ് സമീപത്തെ സ്‌കൂളുകളിലേക്ക് കുട്ടികൾ എത്തുന്നത്. അടിയന്തരമായി നീക്കംചെയ്യാൻ പഞ്ചായത്ത് നടപടി സ്വീകരിച്ചില്ലെങ്കിൽ മാലിന്യം കോരി പഞ്ചായത്ത് ഒാഫിസിന് മുന്നിലിടുമെന്നാണ് യുവാക്കൾ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.