അക്കൗണ്ടിലുള്ളത്​ 435 രൂപ, എ.ടി.എം നൽകിയത് 8000

ചവറ: 435 രൂപ മാത്രം അക്കൗണ്ടിലുള്ളയാൾ പണം പിൻവലിച്ചപ്പോൾ എ.ടി.എം കൗണ്ടർ നൽകിയത് 8000 രൂപ. തെറ്റായി എ.ടി.എം പണം നൽകിയതിലൂടെ നിരവധിപേർക്ക് അധികംതുക ലഭിച്ചതായി സംശയം. ഇടപ്പള്ളി കോട്ടയിലെ എ.ടി.എമ്മിൽനിന്നാണ് 400 രൂപക്ക് പകരം നാല് 2000 ത്തി​െൻറ നോട്ടുകൾ ലഭിച്ചത്. പന്മന മിടാപ്പള്ളി ഷമീർ മൻസിലിൽ ആരിഫാ ബീവിയുടെ അക്കൗണ്ടിൽനിന്ന് മകൻ ഷമീർ വ്യാഴാഴ്ച വൈകീട്ട് 5.40ന് കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ബാലൻസ് പരിശോദിച്ചപ്പോൾ അക്കൗണ്ടിൽനിന്ന് 400 രൂപ പിൻവലിച്ചതായും ബാക്കി 35 രൂപയുള്ളതുമായാണ് മെഷീനിൽ തെളിഞ്ഞത്. ഷമീർ വിവരമറിയിച്ചതനുസരിച്ച് ചവറ പൊലീസെത്തി പരിശോധനനടത്തി മെഷീൻ തെറ്റായാണ് പണം നൽകുന്നതെന്ന് കണ്ടെത്തി. ഇന്ത്യാ വൺ എന്ന പേരിലുള്ള എ.ടി.എമ്മി​െൻറ കസ്റ്റമർ കെയറിൽ പൊലീസ് ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലന്ന് അറിയുന്നു. എ.ടി.എമ്മിൽ പണം നിക്ഷേപിച്ചതിലെ അശ്രദ്ധയാകാം തെറ്റായി പണം നൽകാൻ കാരണമെന്നാണ് പൊലീസി​െൻറ പ്രാഥമിക നിഗമനം. എ.ടി.എം മറ്റാരും ഉപയോഗിക്കാതിരിക്കാൻ താൽക്കാലികമായി പ്രവർത്തനം നിർത്തിവെപ്പിച്ചു. ചവറ എസ്.എച്ച്.ഒ ഇളങ്കോ, എസ്.ഐ സുകേഷ് എന്നിവരെത്തിയാണ് പരിശോധന നടത്തിയത്. എ.ടി.എം വഴി അധികം പണം ലഭിച്ചവരുണ്ടെങ്കിൽ ചവറ സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.