'ഇന്ത്യ എല്ലാവരുടേതുമാണ്' സായാഹ്നധർണ ഇന്ന്

കടയ്ക്കൽ: വെൽഫെയർ പാർട്ടി ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന 'ഇന്ത്യ എല്ലാവരുടേതുമാണ്' കാമ്പയി​െൻറ ഭാഗമായി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈകീട്ട് നാലിന് നിലമേലിൽ സായാഹ്നധർണ സംഘടിപ്പിക്കും. ദലിത് ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുക, മുസ്ലിംകൾക്ക് നിയമനിർമാണ സഭകളിൽ ജനസംഖ്യാനുപാതിക സംവരണം നൽകുക, ഡ്രക്കോണിയൻ നിയമങ്ങൾ പിൻവലിക്കുക, പശുവി​െൻറ പേരിൽ നടന്ന ദലിത് മുസ്ലിം കൊലകളെ കുറിച്ചും ആക്രമണങ്ങളെക്കുറിച്ചും ധവളപത്രം പുറപ്പെടിക്കുക, മുഴുവൻ പ്രതികളെയും നിയമനടപടിക്ക് വിധേയമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷെഫീഖ് ഉദ്ഘാടനം ചെയ്യും. സലീം മൂലയിൽ, ഡോ. അശോകൻ, പള്ളിക്കൽ സാമുവൽ, ഫാ. എബ്രഹാം ജോസഫ്, പ്രിയാസുനിൽ, അബ്ദുൽ അസീസ്, സജീബ്, ഷാജി ചെമ്പകശ്ശേരി, സബീന ടീച്ചർ, അബ്ദുൽ സമദ് പുള്ളിയിൽ, അസ്ലം പേഴുംമൂട്, കാവിലുദ്ദീൻ, സലീം കൊട്ടുമ്പുറം എന്നിവർ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.