പുനലൂർ സ്വദേശികളായ യുവാക്കളെ നാട്ടിലെത്തിക്കാൻ അടിയന്തരനടപടി സ്വീകരിക്കുമെന്ന്

കൊല്ലം: മസ്കത്തിൽ ജോലിക്കായി പോയി കുടുങ്ങിയ പുനലൂർ സ്വദേശികളായ ആറ് യുവാക്കളെ നാട്ടിലെത്തിക്കാൻ അടിയന്തരനടപടി സ്വീകരിക്കുമെന്ന് മസ്കത്തിലെ ഇന്ത്യൻ എംബസി അംബാസഡർ രേഖാമൂലം അറിയിച്ചതായി എൻ.കെ. േപ്രമചന്ദ്രൻ എം.പി അറിയിച്ചു. മസ്കത്തിലെ അമെർ അൽ-അലവി േട്രഡിങ് എസ്റ്റാബ്ലിഷ്മ​െൻറ് കമ്പനിയിലാണ് യുവാക്കൾ ജോലിക്കായിപോയത്. എന്നാൽ, യുവാക്കൾ ജോലിസ്ഥലത്തെത്തിയപ്പോൾ കരാർവ്യവസ്ഥ പ്രകാരം ജോലിയോ ശമ്പളമോ നൽകാൻ തൊഴിലുടമ തയാറായില്ല. താമസസൗകര്യമോ, ഭക്ഷണമോ, മരുന്നോ നൽകാതെ ദുരിതത്തിലായപ്പോൾ തൊഴിൽതേടിപ്പോയ യുവാവി​െൻറ പിതാവ് ഭാസ്കരൻ, എൻ.കെ. േപ്രമചന്ദ്രൻ എം.പിയെ വിവരം ധരിപ്പിച്ചിരുന്നു. എം.പിയുടെ ആവശ്യത്തെ തുടർന്ന് എംബസി വിഷയത്തിൽ ഇടപെടുകയായിരുന്നു. ശമ്പളം നൽകി നാട്ടിലേക്ക് മടക്കി അയയ്ക്കുവാൻ തൊഴിലുടമയെ സമ്മതിപ്പിച്ചതായും എംബസി അറിയിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.