കേന്ദ്ര സർക്കാർ കോർപറേറ്റ് മുതലാളിമാരെ ഉൽപാദിപ്പിക്കുന്നു​ ^പന്ന്യൻ രവീന്ദ്രൻ

കേന്ദ്ര സർക്കാർ കോർപറേറ്റ് മുതലാളിമാരെ ഉൽപാദിപ്പിക്കുന്നു -പന്ന്യൻ രവീന്ദ്രൻ ചാത്തന്നൂർ: ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി വിറ്റ് കോർപറേറ്റ് മുതലാളിമാരെ സഹായിക്കുകയും പുതിയ കോർപറേറ്റ് മുതലാളിമാരെ ഉൽപാദിപ്പിക്കുകയുമാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് സി.പി.ഐ ദേശീയ കൗൺസിൽ അംഗം പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. സി.പി.ഐ ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസി​െൻറ ഫണ്ട് ഏറ്റുവാങ്ങി ചാത്തന്നൂരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ ഇന്ത്യയിലെ തൊഴിലാളികൾക്ക് തൊഴിൽസ്ഥിരത ഇല്ലാത്ത അവസ്ഥയാണ്. ഇന്ത്യയിലെ സമ്പത്ത് മുതലാളിമാർക്ക് ഇഷ്ടം പോലെ ഉപയോഗിക്കാനുള്ള സൗകര്യംചെയ്ത് കൊടുക്കുകയാണ് മോദി സർക്കാറെന്നും അദ്ദേഹം പറഞ്ഞു. ജി.എസ്. ജയലാൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ. എൻ. അനിരുദ്ധൻ, മണ്ഡലം സെക്രട്ടറി എൻ. സദാനന്ദൻ പിള്ള, ജില്ല കൗൺസിൽ അംഗങ്ങളായ കെ.ആർ. മോഹനൻ പിള്ള, എസ്. സുഭാഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.