ദേശീയപാത 30.5 മീറ്ററിൽ നിർമിക്കണം ^എൻ.കെ. പ്രേമചന്ദ്രൻ എം.പി

ദേശീയപാത 30.5 മീറ്ററിൽ നിർമിക്കണം -എൻ.കെ. പ്രേമചന്ദ്രൻ എം.പി കൊല്ലം: കേരളത്തി​െൻറ ജനസാന്ദ്രത കണക്കിലെടുത്ത് 45 മീറ്റർ ദേശീയപാത എന്ന പദ്ധതി ഉപേക്ഷിച്ച് 30.5 മീറ്ററിൽ ആറ് വരി പാത നിർമിക്കുന്നതായിരിക്കും ഉചിതമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. 30.5 മീറ്ററിൽ നിർമിക്കുന്നതിന് സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെയായാൽ ആരെയും കുടിയൊഴിപ്പിക്കാതെ കരമന-കളിയിക്കാവിള മാതൃകയിൽ ദേശീയപാത വികസനം സാധ്യമാക്കാമെന്നും എം.പി പറഞ്ഞു. ദേശീയപാത വികസനത്തി​െൻറ പേരിൽ വ്യാപാരികളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല പ്രസിഡൻറ് എസ്. ദേവരാജനും ജനറൽ സെക്രട്ടറി ജി. ഗോപകുമാറും നയിച്ച വ്യാപാര-തൊഴിൽ-ജീവിത സംരക്ഷണ ജാഥയുടെ സമാപനസമ്മേളനം പാരിപ്പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല ൈവസ് പ്രസിഡൻറ് ബി. രാജീവ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജാഥാ ക്യാപ്റ്റൻമാർക്ക് സ്വീകരണം നൽകി. ജില്ല ഭാരവാഹികളായ എസ്. കബീർ, നേതാജി ബി. രാജേന്ദ്രൻ, എൻ. രാജീവ്, കെ.ജെ. മേനോൻ, എ.കെ. ഷാജഹാൻ, എ. നവാസ്, ജി. രാജൻകുറുപ്പ്, ഡി. വാവാച്ചൻ, ആൻറണി പാസ്റ്റർ, യൂത്ത് വിങ് ജില്ല ഭാരവാഹികളായ എസ്. സുധീർ, എസ്. ഹുസൈൻ, ആർ. ശ്രീതീഷ്, ആർ. ഹരീഷ്കുമാർ, വനിത വിങ് ജില്ല ഭാരവാഹികളായ ആർ. ഷൈലജാ ദേവി, ജെസി കെ. ബാബു, മേരി റോയി, ജമീല ശിവരാജൻ, സുജ, ഷീജ എന്നിവർ പെങ്കടുത്തു. പി.ഡി.പി ജില്ല കമ്മിറ്റി കൊല്ലം: 13,14 തീയതികളിൽ തൃശൂരിൽ നടത്തുന്ന പി.ഡി.പി സിൽവർ ജൂബിലി റാലിയും സമ്മേളനവും വിജയിപ്പിക്കുന്നതിന് ജില്ലയിൽനിന്ന് 5000 പേരെ പെങ്കടുപ്പിക്കുന്നതിന് ജില്ല കമ്മിറ്റി തീരുമാനിച്ചു. ജില്ല പ്രസിഡൻറ് ഷാഹുൽ തെങ്ങുംതറ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഭാരവാഹികളായ മനാഫ് പത്തടി, കബീർ തരംഗം, ജബ്ബാർ മൈലാപ്പൂര്, സെയ്ദലവി മുട്ടയ്ക്കാവ്, അഷ്റഫ് ചമ്പൽ, ഷെരീഫ് കണ്ണനല്ലൂർ, ഷെഫിക് വെളിച്ചിക്കാല, ഷാജഹാൻ പള്ളിശ്ശേരി എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.