ശ്രീജിത്തി​െൻറ മരണം: -പൊലീസുകാർക്ക്​ നോട്ടീസ്​ അയക്കാൻ ലോകായുക്ത ഉത്തരവ്​

തിരുവനന്തപുരം: വരാപ്പുഴയിൽ ശ്രീജിത്ത് എന്ന യുവാവി​െൻറ മരണം കൊലപാതകമാണെന്നും ഇൗ സംഭവത്തിൽ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടും ലോകായുക്തയിൽ പരാതി. എറണാകുളം കുന്നത്തുനാട് സ്വദേശിയായ എം.വി. ഏലിയാസാണ് പരാതി നൽകിയത്. ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റിസ് കെ.പി. ബാലചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പരാതി ഫയലിൽ സ്വീകരിക്കാനും എതിർകക്ഷികളും പൊലീസ് ഉദ്യോഗസ്ഥരുമായ എ.വി. ജോർജ്, ദീപക്, ജിതിൻ രാജ്, സന്തോഷ് കുമാർ, സുമേഷ് എന്നിവർക്ക് നോട്ടീസ് അയക്കാനും ഉത്തരവിട്ടു . കൂടാതെ, ദീപക്, ജിതിൻ രാജ്, സന്തോഷ്, സുമേഷ് എന്നിവരെ എ.ആർ ക്യാമ്പിൽ നിന്ന് റൂറൽ എസ്.പിക്ക് കീഴിൽ നിയമിച്ച ഉത്തരവ്, ഇവരെ വരാപ്പുഴ പൊലീസ് സ്റ്റേഷനിൽ നിയമിച്ച ഉത്തരവ്, ഇവരെ എസ്.പിയുടെ സ്ക്വാഡിൽ നിയമിച്ച ഉത്തരവ്, ശ്രീജിത്തി​െൻറ അസ്വാഭാവിക മരണത്തെ സംബന്ധിച്ച ജില്ല കലക്ടറുടെ റിപ്പോർട്ട് എന്നിവ ഹാജരാക്കാൻ റൂറൽ എസ്.പിക്ക് സമൻസ് അയക്കാനും നിർദേശിച്ചു. ശ്രീജിത്തി​െൻറ അറസ്റ്റ് മെമ്മോ, വൂണ്ട് സർട്ടിഫിക്കറ്റ്, ശ്രീജിത്തിനെ ചികിത്സിച്ച ചേരാനല്ലൂർ ആശുപത്രിയിലെ കേസ് ഷീറ്റ്, വരാപ്പുഴ പൊലീസ് സ്റ്റേഷനിലെ ഇൗമാസം ആറ് മുതൽ എട്ട് വരെ തീയതികളിലെ ജി.ഡി എൻട്രി, പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റ്, ശ്രീജിത്തി​െൻറ അസ്വാഭാവിക മരണം സംബന്ധിച്ച് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസി​െൻറ സമ്പൂർണ സീഡി എന്നിവ ഹാജരാക്കാൻ വരാപ്പുഴ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒക്ക് സമൻസ് അയക്കാനും കോടതി ഉത്തരവിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.