മോഷ്​ടാക്കളെന്ന് സംശയം; കസ്​റ്റഡിയിലെടുക്കാനെത്തിയ പൊലീസുകാരന്​ പരിക്ക്

കുളത്തൂപ്പുഴ: ബൈക്ക് മോഷ്ടാക്കളെന്ന് സംശയിക്കുന്ന മൂന്ന് യുവാക്കളെ കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. തലക്ക് പരിക്കേറ്റ കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനിലെ ൈഡ്രവർ ഷിബുവിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം ചോഴിയക്കോട് നടന്ന ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് മോഷ്ടാക്കളെന്ന് സംശയിക്കുന്ന മൂന്നുയുവാക്കളെ നാട്ടുകാർ തടഞ്ഞുെവച്ച് പൊലീസിന് വിവരംനൽകി. ഇവരെ കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസ് സംഭവസ്ഥലത്ത് എത്താൻ വൈകിയെന്നാരോപിച്ച് നാട്ടുകാരിൽ ചിലർ വാക്കുതർക്കത്തിലേർപ്പെടുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. ചോഴിയക്കോട് മൈലമൂട് സ്വദേശി ഉണ്ണിയുടെ ഉടമസ്ഥതയിലുള്ള ബൈക്കാണ് മോഷണം പോയത്. ഇതുസംബന്ധിച്ച് പരാതിയുമായി കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും പരാതി സ്വീകരിക്കാതെ മടക്കി അയച്ചതായി ഉണ്ണി പറഞ്ഞു. ഇതിനിടെ ചൊവ്വാഴ്ച വൈകീട്ട് ഒമ്പതോടെ സംശയാസ്പദമായ നിലയിൽ കണ്ട മൂന്ന് യുവാക്കളെ നാട്ടുകാർ തടഞ്ഞുെവച്ച് പൊലീസിനെ വിവരമറിയിച്ചു. എന്നാൽ പൊലീെസത്താൻ വൈകിയെന്നാരോപിച്ച് ഒരുസംഘം പൊലീസ് ഉദ്യോഗസ്ഥരോട് തട്ടികയറുകയും ബഹളമുണ്ടാക്കുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്. ൈഡ്രവർ സീറ്റിലിരുന്ന ഷിബുവി​െൻറ തലക്ക് കല്ലുപയോഗിച്ച് ഇടിയേൽക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. അതേസമയം നാട്ടുകാർ മോഷ്ടാക്കളെന്നാരോപിച്ച് പിടികൂടിയ യുവാക്കൾ പതിനെട്ടുവയസിൽ താഴെയുള്ളവരാണെന്നത് തിരിച്ചറിഞ്ഞതോടെ പൊലീസ് ഇവരുടെ രക്ഷിതാക്കളുമായി ബന്ധപ്പെട്ടിരുന്നു. മോഷ്ടാക്കളെ അറസ്റ്റ് ചെയ്യാതെ വിട്ടയക്കാനുള്ള നീക്കം പൊലീസി​െൻറ ഭാഗത്തുനിന്നുണ്ടായതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. സംഘർഷത്തെ തുടർന്ന് രാത്രി വിവിധ സ്റ്റേഷനുകളിൽ നിന്നും സ്ഥലത്തെത്തിയ പൊലീസ് സ്ഥിതിഗതികൾ നിയന്ത്രിക്കുകയായിരുന്നു. ബുധനാഴ്ച പ്രദേശത്ത് നടത്തിയ തെരച്ചിലിൽ ആക്രമണത്തിൽ പങ്കുണ്ടെന്ന് സംശയമുള്ള ചിലരെ ചോഴിയക്കോട് നിന്നും പൊലീസ് പിടികൂടിയതായാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.