കരീപ്രയിലെ നെൽകൃഷി കരിഞ്ഞുണങ്ങി; വൻ നഷ്​ടം

വെളിയം: ജില്ലയിലെ ഏറ്റവും കൂടുതൽ നെൽകൃഷി ചെയ്യുന്ന പഞ്ചായത്തായ കരീപ്രയിലെ കൃഷി കടുത്ത ചൂടിൽ കരിഞ്ഞുണങ്ങി. 200 ഓളം വരുന്ന കർഷകർക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്. പ്രശ്നപരിഹാരത്തിന് കെ.ഐ.പി കനാൽ വഴി കൂടുതൽ വെള്ളം ഒഴുക്കിവിടണമെന്ന് കർഷകർ ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല. കൃഷിമന്ത്രിക്കും മുഖ്യമന്ത്രിക്കും ഇതുസംബന്ധിച്ച് പരാതി നൽകിയെങ്കിലും ഫലം ഉണ്ടായിട്ടില്ലെന്ന് കർഷകർ പറയുന്നു. പഞ്ചായത്തിൽ 174 ഏക്കറിലാണ് നെൽകൃഷി നടന്നിരുന്നത്. മിക്ക കർഷകരും ബാങ്കിൽനിന്ന് വായ്പ എടുത്തും മറ്റുമാണ് കൃഷി ചെയ്തിരുന്നത്. നെൽകൃഷിക്ക് പുറമെ വാഴ, പച്ചക്കറി എന്നിവയും വെള്ളം ലഭിക്കാത്തതിനാൽ നശിച്ചിട്ടുണ്ട്. പഞ്ചായത്ത് നെൽകൃഷിക്കായി നിരവധി പദ്ധതികൾ നടപ്പാക്കുകയും ധനസഹായം നൽകുകയും ചെയ്യുന്നുണ്ടെങ്കിലും വേനൽക്കാലത്ത് ജലം പാടത്ത് എത്താത്തതാണ് പ്രശ്നമായിരിക്കുന്നത്. ജലം പാടത്ത് ഇനിയും എത്താതിരുന്നാൽ മുഴുവൻ പാടങ്ങളും കരിഞ്ഞുണങ്ങുമെന്ന് കർഷകർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.