കാപ്പിയുടെ സമഗ്രവികസനത്തിന്​ പഠനം നടത്തും ^മന്ത്രി

കാപ്പിയുടെ സമഗ്രവികസനത്തിന് പഠനം നടത്തും -മന്ത്രി തിരുവനന്തപുരം: കേരള കാപ്പി എന്ന ബ്രാന്‍ഡ് നാമത്തില്‍ കാപ്പിയും ഉപോൽപന്നങ്ങളും ഇറക്കുമെന്നും കാപ്പിയുടെ സമഗ്ര വികസനത്തിനുവേണ്ടി പഠനംനടത്തുന്നതിനായി രൂപരേഖ തയാറാക്കുമെന്നും മന്ത്രി വി.എസ്. സുനിൽകുമാർ. കാപ്പി കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് വിശദമായി പഠിക്കുന്നതിനും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിനും സെക്രട്ടേറിയറ്റിൽ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. അഗ്രികള്‍ചറല്‍ ആൻഡ് പ്രോസസ്ഡ് ഫുഡ് എക്സ്പോര്‍ട്ട് ഡെവലപ്മ​െൻറ് ഏജന്‍സിയുമായി ചേർന്ന് ഓര്‍ഗാനിക് സര്‍ട്ടിഫൈഡ് കാപ്പിയുടെ സാധ്യതാപഠനം നടത്താനും തീരുമാനിച്ചു. വയനാടന്‍ കാപ്പിക്ക് ഭൗമശാസ്ത്ര സൂചികപദവി നല്‍കുന്ന നടപടി എത്രയും പെട്ടെന്ന് ആരംഭിക്കേണ്ടതാണന്നും മന്ത്രി നിര്‍ദേശംനല്‍കി. എം.എല്‍.എമാരായ സി.കെ. ശശീന്ദ്രൻ, ബിജിമോള്‍, റോഷി അഗസ്റ്റിന്‍, സംസ്ഥാന പ്രൈസ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. രാജശേഖരന്‍, കൃഷിവകുപ്പ് ഡയറക്ടര്‍ എ.എം. സുനില്‍കുമാര്‍, കോഫീ ബോര്‍ഡ് റിസര്‍ച് ഡയറക്ടര്‍ ഡോ. രാജരാമലു, വയനാട് കോഫീ ഗ്രോവേഴ്സ് അസോസിയേഷന്‍ പ്രതിനിധികള്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവർ യോഗത്തില്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.