നാരീപൂജയുടെ പേരിൽ സ്​ത്രീകളെ ​കബളിപ്പിച്ച്​ പണവും സ്വർണവും തട്ടിയ പൂജാരിയും യുവതിയും പിടിയിൽ

കഴക്കൂട്ടം: നാരീപൂജക്കെന്ന പേരിൽ സ്ത്രീകളിൽനിന്ന് പണവും സ്വർണവും തട്ടിയ പൂജാരിയും യുവതിയും പിടിയിൽ. ചേർത്തല സ്വദേശി രാജേഷ്, ഒപ്പം താമസിച്ചിരുന്ന സഹായി ആതിര എന്നിവരാണ് തുമ്പ പൊലീസി​െൻറ പിടിയിലായത്. സംഘം ചിറയിൻകീഴ്, ആറ്റിപ്ര, കടയ്ക്കൽ തുടങ്ങി വിവിധ ഇടങ്ങളിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ക്ഷേത്രങ്ങളിൽ ദർശനത്തിനെത്തുന്ന സ്ത്രീകളുമായി മേൽശാന്തിയായ രാജേഷ് സൗഹൃദത്തിലാകുകയും ശത്രുദോഷം ഉൾപ്പെടെ മാറ്റാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്താണ് തട്ടിപ്പ്. ശത്രുദോഷം മാറ്റാനും കാര്യസിദ്ധി പൂജക്കുമായി ആഭരണങ്ങൾ പൂജ ചെയ്യണമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കും. നിശ്ചിതദിവസം ധരിക്കുന്ന ആഭരണങ്ങളുമായി ക്ഷേത്രത്തിലെത്താൻ ആവശ്യപ്പെടും. തുടർന്ന് ആഭരണങ്ങൾ പൂജക്കെന്നപേരിൽ വാങ്ങി പണയം വെച്ച് ആഢംബരജീവിതം നയിക്കുകയായിരുന്നു പതിവ്. പൂജയെടുക്കുന്ന ക്ഷേത്രങ്ങളുടെ സമീപത്തെ സ്ത്രീകളാണ് കബളിപ്പിക്കപ്പെട്ടത്. രണ്ടാം ഭാര്യക്കൊപ്പം കഴിഞ്ഞുവന്ന രാജേഷ് കീഴ്ശാന്തിയുടെ ഭാര്യയുമായി കടന്നുകളയുകയായിരുന്നു. മാസങ്ങളായി ഒപ്പം താമസിച്ച യുവതിയാണ് പിടിയിലായത്. ഇരുവരെയും വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.