സാംബശിവൻ കഥാപ്രസംഗരംഗത്തെ അത്ഭുതം ^എ.കെ. ബാലൻ

സാംബശിവൻ കഥാപ്രസംഗരംഗത്തെ അത്ഭുതം -എ.കെ. ബാലൻ ചവറ: കഥാപ്രസംഗരംഗത്തെ അത്ഭുതമായിരുന്നു വി. സംബശിവനെന്ന് മന്ത്രി എ.കെ. ബാലൻ. വി. സാംബശിവൻ ഫൗണ്ടേഷ​െൻറ നേതൃത്വത്തിൽ തെക്കുംഭാഗത്ത് സാംസ്കാരിക വകുപ്പ് നിർമിക്കുന്ന സ്മാരകത്തി​െൻറ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കഥയിലൂടെ മനുഷ്യ​െൻറ മനസ്സ് മാറ്റിയ മറ്റൊരു കലാകാരനില്ല. സ്മാരകത്തിന് സാംസ്കാരിക വകുപ്പ് ഒരു കോടി രൂപ നൽകും. സാംസ്കാരിക രംഗത്തിന് വലിയ പ്രാധാന്യം നൽകുകയാണ് സംസ്ഥാന സർക്കാർ. കേരളത്തിലെ എല്ലാ ജില്ലകളിലും പ്രധാന സാംസ്കാരിക നായകരുടെ പേരിൽ സ്മാരകങ്ങൾ നിർമിക്കുമെന്നും മന്ത്രി പറഞ്ഞു. വി. സാംബശിവൻ ഫൗണ്ടേഷൻ പ്രസിഡൻറ് എൻ. രതീന്ദ്രൻ അധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം.എൽ.എമാരായ എൻ. വിജയൻപിള്ള, എം. നൗഷാദ്, സി.പി.എം ജില്ല സെക്രട്ടറി കെ.എൻ. ബാലഗോപാൽ, എൻ. പത്മലോചനൻ, ടി. മനോഹരൻ, പി. അനിൽകുമാർ, വി. ഹർഷകുമാർ, സുരേഷ് കുമാർ, എൻ. നീലാംബരൻ, ഷാജി എസ്. പള്ളിപ്പാടൻ, ഡോ. വസന്തകുമാർ സാംബശിവൻ, ജി. ഷൺമുഖൻ, ആർ. സന്തോഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.