പൂവന്‍പാറ^മൂന്നുമുക്ക് ദേശീയപാത വികസനം: നഗരസഭ ചെയ്​ത കാര്യങ്ങൾ നിരത്തി സർക്കാറിനെ കുറ്റപ്പെടുത്തി ചെയർമാൻ

പൂവന്‍പാറ-മൂന്നുമുക്ക് ദേശീയപാത വികസനം: നഗരസഭ ചെയ്ത കാര്യങ്ങൾ നിരത്തി സർക്കാറിനെ കുറ്റപ്പെടുത്തി ചെയർമാൻ ആറ്റിങ്ങല്‍: പൂവന്‍പാറ മുതല്‍ മൂന്നുമുക്ക് വരെയുള്ള ദേശീയപാത വികസനം ഇഴയുന്നതി​െൻറ കാരണം സര്‍ക്കാര്‍ ഇടപെടലി​െൻറ കുറവുമൂലമെന്ന് നഗരസഭ ചെയര്‍മാന്‍ എം. പ്രദീപ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. നഗരത്തിനുള്ളില്‍ റോഡ് വികസനപദ്ധതി ത്രിശങ്കുവിലായതോടെ ഇടതുപക്ഷം ഭരിക്കുന്ന നഗരസഭ അവരുടെതന്നെ സംസ്ഥാന സര്‍ക്കാറിനെതിെര രംഗത്തുവന്നത് പുതിയ വിവാദങ്ങള്‍ക്കും വഴിതെളിക്കുന്നു. നഗരത്തിലെ റോഡ് വികസന പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം നിയമസഭയില്‍ വകുപ്പ് മന്ത്രി നല്‍കിയ മറുപടി നഗരസഭയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു. ഇതിനെതിരെയാണ് നഗരസഭ ചെയ്ത കാര്യങ്ങളും സര്‍ക്കാര്‍ വരുത്തിയ വീഴ്ചകളും ചൂണ്ടിക്കാട്ടി ചെയര്‍മാന്‍ രംഗത്തുവന്നത്. സംസ്ഥാനത്തെ മാതൃകാ പദ്ധതിയായതിനാൽ നിലവിലുള്ള ക്രമങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ദേശീയപാത അധികൃതര്‍ തയാറാകണം. ആദ്യഘട്ട ചര്‍ച്ചയിലും തീരുമാനത്തിലും 80 ശതമാനം ഭൂമി ദേശീയപാതക്ക് കൈമാറണമെന്നും ഇരുപത് മീറ്റര്‍ വീതിയുണ്ടാകണമെന്നുമുള്ള നിർദേശം ഉണ്ടായിരുന്നില്ല. പതിനെട്ട് മീറ്റര്‍ വീതിയെന്നാണ് നിർദേശിച്ചത്. അതനുസരിച്ചാണ് നഗരസഭ ഭൂമി കൈമാറാനുള്ള തീരുമാനം അംഗീകരിച്ചത്. എന്നാല്‍, അലൈന്‍മ​െൻറ് പൂര്‍ത്തിയായപ്പോഴാണ് പതിനെട്ട് മീറ്റര്‍ ഇരുപത് മീറ്ററായി വർധിച്ചതും എണ്‍പത് ശതമാനം ഭൂമി കൈമാറമെന്ന നിബന്ധനയുണ്ടായതും. ഈ തീരുമാനം ഉള്ളപ്പോള്‍തന്നെ പ്രവൃത്തി ടെൻഡര്‍ ചെയ്തിരുന്നു. തുടര്‍നടപടി സ്വീകരിക്കാത്തതുകൊണ്ടാണ് അന്ന് പണി സ്തംഭിക്കുന്ന അവസ്ഥയിലായത്. ഇപ്പോഴത്തെ തീരുമാനം പ്രായോഗികമല്ല. കാരണം നിരവധി വസ്തുക്കളുടെ യഥാര്‍ഥ ഉടമകൾ ഇന്ന് സ്ഥലത്തില്ലാത്തവരും മരണപ്പെട്ടവരുമാണ്. പൂവന്‍പാറ മുതല്‍ ടി.ബി ജങ്ഷന്‍ വരെ പണി നടത്തുന്നതിന് തടസ്സങ്ങളൊന്നുമില്ല. ഡെപ്യൂട്ടി കലക്ടര്‍ പങ്കെടുത്ത യോഗത്തില്‍ ആദ്യഘട്ടം പൂവന്‍പാറ മുതല്‍ ടി.ബി ജങ്ഷന്‍ വരെയും രണ്ടാം ഘട്ടം മുനിസിപ്പല്‍ ബസ്സ്റ്റാൻഡ് വരെയും ബാക്കി ഭാഗം മൂന്നാം ഘട്ടമായും ചെയ്യാന്‍ നിർദേശമുണ്ടായിരുന്നു. നഗരസഭ ഉള്‍പ്പെടെ സര്‍ക്കാരിേൻറതായ പത്ത് സ്ഥലങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്. ഇവ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ മന്ത്രിസഭതലത്തില്‍ ഉണ്ടായിട്ടില്ല. അതും നഗരസഭയുടെ വീഴ്ചയായി കാണുന്നത് ശരിയല്ല. നഗരസഭയുടെ പരിധിയില്‍നിന്നുകൊണ്ട് ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്തിട്ടുണ്ട്. സർവേ നടത്തുന്നതിനും കല്ലുകള്‍ സ്ഥാപിക്കുന്നതിനും ഓഫിസ് സംവിധാനം ഒരുക്കുന്നതിനും സർവേ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും ആവശ്യമായ സംവിധാനവും സാമ്പത്തികവും ഒരുക്കിയത് നഗരസഭയാണ്. ഇനിയും ഏത് ഉത്തരവാദിത്തവും എടുക്കാന്‍ തയാറാണ്. സൗജന്യമായി ഭൂമി വിട്ടുതരുന്നവർക്ക് കെട്ടിട നിർമാണ ചട്ടങ്ങളില്‍ ഇളവ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ആറ്റിങ്ങല്‍ റോഡ് വികസനത്തിന് പ്രത്യേകം പരിഗണന നല്‍കണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.