കോട്ടുകുന്നം മലയിൽ ചട്ടങ്ങൾ ലംഘിച്ച്​ ക്വാറി പ്രവർത്തനം തുടരുന്നു

വെഞ്ഞാറമൂട്: കോട്ടുകുന്നം മലയിലെ സ്വകാര്യ ക്വാറി ചട്ടങ്ങൾ ലംഘിച്ചും പുറമ്പോക്ക് കൈയേറിയും പാറഖനനം നടത്തുന്നതായി താലൂക്ക് സർവേയർ കണ്ടത്തി മൂന്നുമാസം കഴിഞ്ഞിട്ടും നടപടിയില്ല. ആരാമം റോക്ക്സ് എന്ന ക്വാറിയുടെ പ്രവർത്തനം തടസ്സമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ഡിസംബറിലാണ് താലൂക്ക് സർവേയർ പരിശോധന നടത്തി തഹസിൽദാർക്ക് റിപ്പോർട്ട് നൽകിയത്. അതുപ്രകാരം തഹസിൽദാർ ജനുവരി 18ന് തന്നെ ഡെപ്യൂട്ടി കലക്ടർക്ക് റിപ്പോർട്ട് നൽകി. ഗുരുതര ചട്ടലംഘനമായതിനാൽ ഉടൻ തന്നെ ലൈസൻസ് പിൻവലിച്ച് ക്വാറി പ്രവർത്തനം നിർത്തിെവപ്പിക്കണമെന്നായിരുന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഇതിനിെട മാർച്ചിൽ നെല്ലനാട് പഞ്ചായത്ത് ലൈസൻസ് പുതുക്കി നൽകുകയും ചെയ്തു. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് പറയുന്നത് ഇത്തരമൊരു റിപ്പോർട്ടിനെക്കുറിച്ച് അറിയില്ലെന്നാണ്. പരിസരവാസിയായ എം. സലിം നൽകിയ വിവരാവകാശ അപേക്ഷയിലാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഇത്തരത്തിൽ മറുപടിനൽകിയത്. മാത്രമല്ല ജനുവരിയിൽ ജിയോളജിസ്റ്റും അസി. ജിയോളജിസ്റ്റും ക്വാറിയിൽ പരിശോധന നടത്തിയതായും പുറമ്പോക്ക് കൈയേറ്റം ശ്രദ്ധയിൽ പെട്ടില്ലെന്നും മറുപടിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.