ഇല്ലാത്ത കാര്യത്തി​െൻറ മന്ത്രിയല്ലേ...​? ജലബോധത്തി​െൻറ അനിവാര്യത ഉൗന്നിപ്പറഞ്ഞ്​ മന്ത്രി

തിരുവനന്തപുരം: കുരുന്നുകൾക്ക് മുന്നിൽ ജലബോധത്തി​െൻറ അനിവാര്യത സ്വന്തം അനുഭവം നിരത്തി മന്ത്രി മാത്യു ടി. തോമസ് ഉൗന്നിപ്പറഞ്ഞു. സെൻട്രൽ ലൈബ്രറിയിൽ ആരംഭിച്ച അവധിക്കാല സഹവാസ പരിപാടിയായ സമ്മർ സ്കൂളി​െൻറ ഉദ്ഘാടനച്ചടങ്ങായിരുന്നു ജലസംരക്ഷണപ്രവർത്തനങ്ങൾക്കുള്ള ആഹ്വാനം കൂടിയായത്. െട്രയിൻ യാത്രയിലെ സ്വന്തം അനുഭവങ്ങൾ പരാമർശിച്ചാണ് മന്ത്രി സംസാരിച്ചുതുടങ്ങിയത്. യാത്രക്കിടയിൽ ഒരു കുട്ടിയെ പരിചയപ്പെട്ടു. കുശലം ചോദിച്ചശേഷം താനാരാണെന്ന് അറിയുമോ എന്ന് കുട്ടിയോട് ചോദിച്ചു. അറിയാമെന്ന് പറഞ്ഞെങ്കിലും ആരാണെന്ന് വ്യക്തമാക്കാൻ മടിച്ചു. വീണ്ടും ആവശ്യപ്പെട്ടപ്പോൾ 'പറയെട്ട' എന്ന ആമുഖത്തോടെ കുട്ടി പറഞ്ഞത് കേരളത്തിലെ ഇല്ലാത്ത കാര്യത്തി​െൻറ മന്ത്രിയല്ലേ എന്നായിരുന്നു. തമാശയായാണ് കുട്ടി പറഞ്ഞതെങ്കിലും ആ മറുപടി തന്നെ വല്ലാതെ സ്വാധീനിച്ചതായി മന്ത്രി സദസ്സിനോട് പറഞ്ഞു. വെള്ളം ഒരു തുള്ളിപ്പോലും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവരുത്. കുട്ടികളിൽനിന്നാണ് ഇൗ ശീലവും കാർക്കശ്യവും ഉണ്ടാകേണ്ടത്. ജലം സ്വയം നഷ്ടപ്പെടുകയല്ല, നഷ്ടപ്പെടുത്തുകയാണ്. കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്തിയെടുക്കുന്നതിൽ ഇത്തരം സമ്മർക്യാമ്പുകൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വി.എസ്. ശിവകുമാർ എം.എൽ.എ അധ്യക്ഷതവഹിച്ചു. സജീവ് പാഴൂർ, ഡോ. കായംകുളം യൂനുസ്, ഗംഗാപ്രസാദ്, എം. അഹമ്മദ് കുഞ്ഞ് എന്നിവർ പെങ്കടുത്തു. വായനക്കൊപ്പം കഥയും കവിതയും പാട്ടും നൃത്തവുംചിത്രകലയുമെല്ലാം സംയോജിപ്പിച്ചാണ് പുതുമകളോടെ ഇക്കുറിയും സമ്മർസ്കൂൾ ഒരുക്കിയിരിക്കുന്നത്.- രാവിലെ 10.30ന് തുടങ്ങി വൈകീട്ട് 3.30ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരണം. 600 ഒാളം കുട്ടികളാണ് പെങ്കടുക്കുന്നത്. അഞ്ച് വേദികളാണ് സെൻട്രൽ ലൈബ്രറിയിൽ സമ്മർ സ്കൂളിനായി ഒരുക്കിയിയിരിക്കുന്നത് .- ശാസ്ത്ര സാങ്കേതികരംഗത്തെ പുതിയമേഖലകളിലേക്ക് ജാലകം തുറക്കുന്ന പരിപാടികളും ക്യാമ്പിലുണ്ട്. നടനും എം.-എൽ.-എയുമായ മുകേഷ്, വീണാേജാർജ് എം.-എൽ.-എ, നടൻ അലൻസിയർ എന്നിവർ വിവിധ സെക്ഷനുകളിൽ കുട്ടികളുമായി സംവദിക്കും.- ക്യാമ്പ് മേയ് 11ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.