ശാസ്​താംകോട്ട ക്ഷേത്രത്തിലെ സ്വ​ർണ കൊടിമരം: സാമ്പിളെടുക്കാൻ വന്ന വിജിലൻസ്​ സംഘത്തെ തടഞ്ഞു

ശാസ്താംേകാട്ട: നിർമാണം പൂർത്തിയായി ആഴ്ചകൾക്കകം ക്ലാവി​െൻറ അംശം തെളിഞ്ഞതിനെത്തുടർന്ന് ഹൈകോടതി ഉത്തരവ് പ്രകാരം ശാസ്താംകോട്ട ശ്രീധർമശാസ്താ ക്ഷേത്രത്തിലെ സ്വർണ കൊടിമരത്തിൽനിന്ന് സാമ്പിൾ ശേഖരിച്ച് ഫോറൻസിക് പരിശോധനക്ക് അയക്കാനെത്തിയ വിജിലൻസ് സംഘത്തെ തടഞ്ഞു. ദേവസ്വം കമീഷണറുടെ നേതൃത്വത്തിലാണ് വിജിലൻസിനെ തടഞ്ഞ് തിരിച്ചയച്ചത്. ദേവസ്വം ബോർഡി​െൻറ അനുമതിയില്ലാതെ സാമ്പിൾ ശേഖരിക്കാൻ അനുവദിക്കില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ബോർഡി​െൻറ അനുമതിക്കായി കത്തെഴുതാമെന്ന തീരുമാനവുമെടുത്ത് വിജിലൻസ് ഉദ്യോഗസ്ഥർ രണ്ടുമണിക്കൂറിനു ശേഷം മടങ്ങിപ്പോയി. വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ കൊല്ലം യൂനിറ്റ് ഡിവൈ.എസ്.പി അശോക്കുമാർ, സി.െഎ സുധീഷ് എന്നിവരും സംസ്ഥാന ഫോറൻസിക് ലാബിലെ ഉദ്യോഗസ്ഥരുമാണ് സാമ്പിൾ ശേഖരിക്കാനെത്തിയത്. ഇവരെ ദേവസ്വം ബോർഡ് കമീഷണർ പി.ടി. ശ്രീലതയും ഇതര ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ചേർന്നാണ് തടഞ്ഞത്. മൂന്നരക്കോടി രൂപ ചെലവിട്ട് നാട്ടുകാരുടെ സാമ്പത്തിക സഹായത്തോടെയാണ് ദേവസ്വം േബാർഡ് സ്വർണ കൊടിമരം സ്ഥാപിച്ചത്. ആഴ്ചകൾക്കുള്ളിൽതന്നെ കൊടിമരത്തിൽ ക്ലാവ് തെളിഞ്ഞുതുടങ്ങി. തുടർന്ന്, ക്ഷേത്രവിശ്വാസിയായ മണികണ്ഠനാണ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത്. ഹൈേകാടതി ദേവസ്വം ഒാബുഡ്സ്മാൻ ജസ്റ്റിസ് ഭാസ്കരൻ വഴി തെളിവ് ശേഖരിച്ചു. ഒാബുഡ്സ്മാ​െൻറ നിർദേശപ്രകാരം പ്രാഥമിക പരിശോധനകൾ നടത്തിക്കുകയും അന്വേഷിച്ച് കേസ് രജിസ്റ്റർ ചെയ്യാൻ ദേവസ്വംബോർഡി​െൻറ വിജിലൻസിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിനുേശഷമാണ് പൊലീസ് വിജിലൻസിന് അന്വേഷണ ചുമതല കൈമാറി ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. ഇതി​െൻറ ഭാഗമായാണ് വിജിലൻസ് ഉദ്യോഗസ്ഥർ സാമ്പിൾ ശേഖരിക്കാനെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.