മെഡിക്കൽ കോളജ്: 12 വെൻറിലേറ്ററുകൾ പ്രവർത്തിക്കുന്നില്ല

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ ആകെയുള്ള 75 വ​െൻറിലേറ്ററുകളിൽ 12 എണ്ണവും പ്രവർത്തനരഹിതം. തമിഴ്നാട് സ്വദേശി മുരുക​െൻറ മരണം വിവാദമായപ്പോൾ 12 എണ്ണം തകരാറിലാണെന്ന് പറഞ്ഞ് അന്ന് അധികൃതർ സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, തകരാർ പരിഹരിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ നടപടിയുണ്ടായിട്ടില്ല. ആശുപത്രിയിലെ മറ്റൊരു ജീവൻരക്ഷാ ഉപകരണമായ ഓപറേഷൻ തിയറ്ററുകളിലും ഐ.സി.യുവിലും, വാർഡുകളിലും കിടക്കുന്ന രോഗികളിൽ ന്യുമോണിയ അസുഖം പിടിപെടുമ്പോൾ കഫം വലിച്ചെടുക്കുന്ന ഉപകരണമായ സക്ഷൻ അപ്പാരറ്റസിൽ 12 എണ്ണവും തകരാറിലാണ്. ഇതി​െൻറ കേടുപാടുകൾ തീർക്കാനുള്ള നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.