സംസ്ഥാനത്തെ 14288 റേഷൻകടകളിൽ ഇ-^റേഷനിങ്​ ആരംഭിച്ചതായി ഭക്ഷ്യമന്ത്രി

സംസ്ഥാനത്തെ 14288 റേഷൻകടകളിൽ ഇ--റേഷനിങ് ആരംഭിച്ചതായി ഭക്ഷ്യമന്ത്രി തിരുവനന്തപുരം: സംസ്ഥാനത്തെ 14288 കടകളിൽ കമ്പൂട്ടർവത്കരണം പൂർത്തീകരിച്ചതായി ഭക്ഷ്യമന്ത്രി പി. തിലോത്തമൻ. ചൊവ്വാഴ്ച മുതൽ ഒമ്പത് ജില്ലകളിൽ ഇ-പോസ് യന്ത്രങ്ങൾ വഴി റേഷൻ വിതരണം ആരംഭിച്ചതായും കണ്ണൂർ, കാസർകോട്, പത്തനംതിട്ട, തിരുവനന്തപുരം, വയനാട് ജില്ലകളിൽ ഏപ്രിൽ 16ന് മുമ്പ് ഇ-പോസ് യന്ത്രങ്ങൾ സ്ഥാപിക്കുന്ന നടപടി പൂർത്തിയാകുമെന്നും മന്ത്രി അറിയിച്ചു. ഇ-പോസ് യന്ത്രങ്ങൾ പ്രവർത്തനക്ഷമമാകാത്ത അഞ്ച് ജില്ലകളിൽ മാത്രം നിലവിൽ തുടർന്നുവരുന്ന വിതരണ സമ്പ്രദായം തുടരും. മേയ് ഒന്നുമുതൽ എല്ലാ കടകളിലും റേഷൻ വിതരണം ഇലക്േട്രാണിക് രീതിയിൽ നടത്തും. സാങ്കേതിക തകരാർ ഉണ്ടാവാതിരിക്കാനും ഉണ്ടായാൽ പരിഹരിക്കുന്നതിനും എല്ലാ ജില്ലകളിലും പ്രത്യേക കൺേട്രാൾ സംവിധാനം പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ആധാർ നമ്പർ അധിഷ്ടിതമായ വിതരണമാണ് നടക്കുന്നെതങ്കിലും നിലവിൽ ആധാർ ഇല്ലാത്തവർക്ക് റേഷൻ ലഭിക്കുന്നതിന് ടെലിഫോൺ മെസേജ് വഴി ലഭിക്കുന്ന വൺടൈം പാസ്വേർഡ് സംവിധാനം ഉപയോഗിക്കുന്നുണ്ട്. റേഷൻ കടയിൽ പോയി വാങ്ങാൻ കഴിയാത്തവർക്ക് പകരക്കാരെ നിയോഗിക്കുന്നതിനുള്ള സംവിധാനവും സർക്കാറി​െൻറ പരിഗണനയിലാണ്. റേഷൻ വിതരണത്തിൽ താമസംവരുമെന്നും കടകളിൽ ധാന്യമില്ലെന്നും വിഷു കഴിഞ്ഞ് മാത്രമേ റേഷൻ കടകൾ വഴി അരിവിതരണം ആരംഭിക്കുകയുള്ളൂവെന്നുമുള്ള റേഷൻ കടയുടമകളുടെ പ്രചാരണം വാസ്തവവിരുദ്ധമാണ്. എല്ലാവിഭാഗം കാർഡുടമകൾക്കും റേഷൻ കടകളിൽ ധാന്യമെത്തിയാലുടൻ ടെലിഫോൺ മെസേജ് ലഭിക്കും. റേഷൻ ലഭിക്കുന്നില്ലെന്ന പരാതി ഉണ്ടായാൽ ഉടൻ ജില്ല സപ്ലൈ ഓഫിസറെയോ ത​െൻറ ഓഫിസിനെയോ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.