സുനിൽ ബാബു വധം: പ്രതികളെ ഹാജരാക്കാൻ വൈകി; വിധി മാറ്റി​െവച്ചു

തിരുവനന്തപുരം: കണ്ണമ്മൂല സ്വദേശി സുനിൽ ബാബു വധക്കേസിലെ നാല് പ്രതികളെ ജയിലിൽനിന്ന് ഹാജരാക്കാൻ വൈകിയത് കാരണം കേസ് പരിഗണിക്കുന്നത് കോടതി മാറ്റിെവച്ചു. കേസിലെ ഒന്നുമുതൽ നാലുവരെ പ്രതികളായ രാജൻ എന്ന സജിത്ത്, ജബ്രി അരുൺ എന്ന അരുൺ, കിച്ചു എന്ന വിനീത്, മാലി അരുൺ എന്ന അനീഷ് എന്നിവരെ ജില്ല ജയിലിൽനിന്ന് കൊണ്ടുവന്ന വാഹനം വൈകിയത് മൂലമാണ് കേസിലെ കുറ്റക്കാർ ആരൊക്കെയെന്ന് വിധിക്കാൻ ചൊവ്വാഴ്ച കോടതിക്ക് സാധിക്കാതെവന്നത്. വെള്ളിയാഴ്ച ആറാം അഡീഷനൽ സെഷൻസ് കോടതി വീണ്ടും കേസ് പരിഗണിക്കും. സജിത്ത്, അരുൺ, വിനീത്, അനീഷ് എന്നിവർക്കുപുറമേ കാരി ബിനു എന്ന ബിനു, കള്ളൻ സജു എന്ന സജു, പോറി സജി എന്ന സജി, കൊപ്ര സുരേഷ് എന്ന സുരേഷ്, പ്രവീൺ എന്നിവരാണ് ഇൗ േകസിൽ വിചാരണ നേരിടുന്ന പ്രതികൾ. 2015 ഡിസംബർ 13നാണ് ബൈക്കുകളിലും ക്വാളിസ് കാറുകളിലുമായി സംഘം ചേർന്നെത്തിയ പ്രതികൾ രാത്രി 7.30 ഒാടെ സുനിൽ ബാബുവിനെ ആക്രമിച്ചത്. പരിക്കേറ്റ സുനിൽ ബാബുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ലെന്നാണ് കേസ്. കേസിൽ സുനിൽ ബാബുവി​െൻറ പിതാവി​െൻറ മൊഴി നിർണായകമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.