കണിയൻ കുളം നവീകരണത്തിൽ വൻ അഴിമതിയെന്ന് പരാതി; കുളത്തിൽനിന്ന് കോരി മാറ്റിയത് ലക്ഷങ്ങളുടെ ചെളിമണ്ണ്

നെയ്യാറ്റിൻകര: നഗരസഭയിലെ കണിയൻകുളം നവീകരണത്തിൽ വൻ അഴിമതിയെന്ന് പരാതി. നവീകരണത്തി​െൻറ മറവിൽ നൂറുകണക്കിന് ലോഡ് ചെളിമണ്ണ് കുളത്തിൽനിന്ന് കടത്തിയതായും ആരോപണമുയരുന്നു. സംഭവത്തിൽ അഴിമതി ആരോപിച്ച് പാർട്ടിയിലെ ഇരുവിഭാഗങ്ങൾ തമ്മിലെ ചേരിപ്പോരും രൂക്ഷമാകുന്നു. ഒരേക്കറോളം വരുന്ന കുളത്തിലെ നവീകരണമാണ് വിവാദത്തിലായിരിക്കുന്നത്. കുളത്തിലെ ചെളിയും പായലും നീക്കം ചെയ്ത് പാർശ്വഭിത്തി കെട്ടുന്നതിനാണ് കരാറെങ്കിലും ചെളിവാരൽ കഴിഞ്ഞ് പാർശ്വഭിത്തി നിർമാണം പൂർത്തിയാക്കാതെ കരാറുകാരൻ ഒഴിഞ്ഞുമാറുകയായിരുന്നു. കുളത്തി​െൻറ വിവിധ ഭാഗങ്ങൾ പാർശ്വഭിത്തി തകർന്ന നിലയിലാണ്. ചെളിവാരൽ പൂർത്തിയായെങ്കിലും കുളത്തിലിപ്പോഴും പായൽ നിറഞ്ഞ അവസ്ഥയാണ്. നവീകരണത്തി​െൻറ പേരിൽ ലക്ഷങ്ങൾ ചെലവാക്കിയിട്ടും കുളത്തിലിറങ്ങി കുളിക്കുന്നതിനു പോലും സൗകര്യമില്ലാത്ത അവസ്ഥയാണുള്ളതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.