കൊയ്പ്പള്ളി മുഹമ്മദ് കുഞ്ഞി​െൻറ വേർപാടിൽ നാട്​​ വിതുമ്പി

കരുനാഗപ്പള്ളി: ജനസേവനത്തി​െൻറ നിറഞ്ഞസാന്നിധ്യമാണ് കൊയ്പ്പള്ളി മുഹമ്മദ് കുഞ്ഞി​െൻറ വേർപാടിലൂടെ നാടിന് നഷ്ടമായത്. കരുനാഗപ്പള്ളിയിലെ കൊയ്പ്പള്ളിൽ കുടുംബാംഗമായ മുഹമ്മദ് കുഞ്ഞ് എന്ന റിട്ട. സ്റ്റാറ്റിക്കൽ ഓഫിസർ ജനസേവനരംഗത്ത് സഹായഹസ്തവുമായി നിറഞ്ഞുനിന്നിരുന്ന വ്യക്തിയായിരുന്നു. ജീവിതാവസാനംവരെയും സേവനപാതയിലായിരുന്നു മുഹമ്മദ് കുഞ്ഞ്. മുസ്ലിം സാധുസംരക്ഷണസമിതിയിൽ ആദ്യകാല പ്രവർത്തകനായ കൊയ്പ്പള്ളി മുഹമ്മദ് കുഞ്ഞി​െൻറ സേവനം സാധുസംരക്ഷണ സമിതിയിൽ നിറസാന്നിധ്യമായിരുന്നു. നിലവിൽ സമിതിയുടെ പ്രസിഡൻറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. സാധുക്കളെ സഹായിക്കുന്ന പ്രസ്ഥാനത്തി​െൻറ പേരിൽ 'സാധു മുഹമ്മദുകുഞ്ഞ് സാർ' എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. സമൂഹത്തിലെ ഉദാരമതികളിൽനിന്ന് ധനം സ്വരൂപിച്ച്‌ സേവനത്തി​െൻറ പാതക്ക് നേതൃത്വം നൽകിവരികയായിരുന്നു. കെ.എം.വൈ.എഫി​െൻറ ആദ്യകാല പ്രവർത്തകൻ, താലൂക്ക് സെക്രട്ടറി, താലൂക്ക് പ്രസിഡൻറ് തുടങ്ങി ഒട്ടേറെ രംഗങ്ങളിൽ പ്രവർത്തിച്ചുവരികയായിരുന്നു. നിലവിൽ മുസ്ലിം ലീഗ് തഴവ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറായും ഓച്ചിറ സ്റ്റാർ ആശുപത്രി അഡ്മിനിസ്റ്റേറ്റർ ഓഫിസറായും സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.