ഹർത്താലിന്​ അയിത്തം; ദലിത്​ സംഘടനകളുടെ ​െഎക്യം രാഷ്്ട്രീയ പാർട്ടികളെ പ്രതിസന്ധിയിലാക്കുന്നു

തിരുവനന്തപുരം: പട്ടികജാതി-വർഗ പീഡന നിരോധനനിയമം പുനഃസ്ഥാപിക്കാൻ പാർലമ​െൻറ് ഇടപെടണമെന്നാവശ്യപ്പെട്ട് ദലിത് സംഘടനകൾ തിങ്കളാഴ്ച നടത്തുന്ന ഹർത്താൽ രാഷ്്ട്രീയ പാർട്ടികളെ വെട്ടിലാക്കി. സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളെല്ലാം ദലിതർക്കൊപ്പമാണെന്നാണ് പറയാറ്. എന്നാൽ, ഹൈദരാബാദ് സർവകലാശാലയിലെ രോഹിത് വെമുലക്ക് വേണ്ടി മുറവിളി കൂട്ടിയവർ വരെ ദലിതരുടെ ഹര്‍ത്താല്‍ കേരളത്തില്‍ വിജയിക്കില്ലെന്നാണ് പറയുന്നത്. കേരളത്തിലെ ദലിതരുടെയും ആദിവാസികളുടെയും മുന്‍കൈയില്‍ വിജയകരമായൊരു ഹര്‍ത്താല്‍ നടക്കുന്നതിനെ പ്രതിരോധിക്കുന്ന ജാതിമേധാവിത്വത്തി​െൻറ വാക്കുകളാണ് രാഷ്ട്രീയ നേതാക്കളിൽനിന്ന് പുറത്തുവന്നത്. രാഷ്ട്രീയ പാർട്ടികളുടെ നിലപാട് തിരിച്ചറിഞ്ഞാണ് ദലിതര്‍ പ്രഖ്യാപിച്ച ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും ബസ് ഉടമ സംഘടനകളും ഹോട്ടല്‍ ആൻഡ് റസ്‌റ്റാറൻറ് അസോസിയേഷനും സിനിമ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കും മറ്റും രംഗത്തുവന്നത്. കഴിഞ്ഞദിവസം ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം അറിയിച്ച് എറണാകുളത്ത് പ്രകടനം നടത്തിയ ദലിത് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്താണ് സർക്കാർ നടപടി തുടങ്ങിയത്. അതേസമയം, ദലിതരെ സംബന്ധിച്ച് ഇതെല്ലാം അവരുടെ ആത്മാഭിമാന പ്രശ്‌നമായി മാറി. കേരളത്തി​െൻറ ചരിത്രത്തില്‍ നേരത്തേ ഇല്ലാത്ത വിപുലമായ ഒരു സഖ്യം ദലിതര്‍ക്കിടയില്‍ രൂപപ്പെട്ടു. കണ്ടാല്‍ പരസ്പരം മിണ്ടാത്ത നേതാക്കളടക്കം ഒരുമിച്ചു. ഇതാണ് രാഷ്ട്രീയ പാർട്ടികളെ പ്രതിസന്ധിയിലാക്കുന്നത്. സ്വതന്ത്ര ഇന്ത്യയിൽ ജാതിമർദനവും കൂട്ടക്കൊലകളും വർധിച്ച പശ്ചാത്തലത്തിലാണ് എസ്.സി/എസ്.ടി സംരക്ഷണത്തിന് പ്രത്യേക ക്രിമിനൽ നിയമത്തെക്കുറിച്ച് ആലോചിച്ചത്. വിപുലമായ ചർച്ചകൾക്കും പഠനങ്ങൾക്കും ശേഷമാണ് എസ്.സ്/എസ്.ടി വിഭാഗങ്ങൾക്കു വേണ്ടി അക്രമംതടയൽ നിയമവും (1989) പാസാക്കിയത്. നിയമ പരിരക്ഷയുണ്ടായിട്ടും ദലിത് പീഡനക്കേസുകളിൽ പ്രതികളാക്കപ്പെടുന്നവർ കൂട്ടത്തോടെ കുറ്റമുക്തരാകുന്നുണ്ട്. നിയമം ഫലപ്രദമായി നടപ്പാക്കാൻ പൊലീസും എക്സിക്യൂട്ടിവും ജുഡീഷ്യറിയും പരാജയപ്പെടുെന്നന്ന് വിലയിരുത്തിയതും സർക്കാറാണ്. സംസ്ഥാനത്ത് പട്ടികജാതി-വർഗ അതിക്രമങ്ങൾ തടയൽ നിയമം ദുരുപയോഗം ചെയ്തതായും റിപ്പോർട്ട് ചെയ്തിട്ടില്ല. ദലിതരുടെ ജനാധിപത്യ അവകാശം സംരക്ഷിക്കാൻ പുരോഗമന സംഘടനകൾ മുന്നിൽ നിൽക്കാത്തത് സവർണ ജാതി ബോധം മൂലമാണോയെന്നാണ് ദലിതരുടെ ചോദ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.