വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ചുവപ്പുനാടയില്‍ കുടുങ്ങി പദ്ധതികൾ

വള്ളക്കടവ്: ജില്ലയില്‍ ആറിടങ്ങളില്‍ ഫയര്‍ ആൻഡ് റെസ്ക്യൂ ഒൗട്ട്പോസ്റ്റ് പ്രഖ്യാപനവും രണ്ട് സ്ഥലങ്ങളില്‍ സബ്സ്റ്റേഷന്‍ നിര്‍മാണവും കടലസിലൊതുങ്ങി. ജില്ലയിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ സാറ്റലൈറ്റ് ഫയര്‍ഒൗട്ട് പോസ്റ്റുകള്‍ (എസ്.എഫ്.ഒ) നിര്‍മിക്കാന്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വിസ് തുടങ്ങുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനമാണ് തീരുമാനമാകാത്തത്. ബീമാപള്ളി, മുട്ടത്തറ, വേളി, ആറ്റുകാല്‍, മെഡിക്കല്‍ കോളജ്, പള്ളിച്ചല്‍ എന്നിവിടങ്ങളിലാണ് പുതിയ ഒൗട്ട്പോസ്റ്റുകള്‍ സ്ഥാപിക്കാനായി തെരഞ്ഞടുത്തത്. ഒരു ഫയര്‍ എന്‍ജിനും ക്രൂവും അടങ്ങുന്നതാണ് ഒൗട്ട്പോസ്റ്റ്. രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെയാണ് ആദ്യഘട്ടത്തില്‍ ഒൗട്ടപോസ്റ്റുകളുടെ പ്രവര്‍ത്തനം നിശ്ചയിച്ചിരുന്നത്. ഗതാഗതക്കുരുക്കും ഇടുങ്ങിയ റോഡുകളും നഗരത്തിലെ ഫയര്‍ സര്‍വിസി​െൻറ പ്രവര്‍ത്തനത്തെ ബാധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. റോഡരികിലായി സ്ഥാപിക്കുന്ന ഒൗട്ട്പോസ്റ്റുകളില്‍ ഫയര്‍ എന്‍ജിന്‍ പാര്‍ക്ക് ചെയ്യാനും ക്രൂവിന് വിശ്രമിക്കാനുമുള്ള സ്ഥലമാണ് ആവശ്യം. ഇതിനായി നഗരസഭയെയും പള്ളിച്ചല്‍ പഞ്ചായത്തിനെയും ചുമതലപ്പെടുത്താന്‍ തീരുമാനിെച്ചങ്കിലും തുടര്‍നടപടി ഇന്നും ഫയലില്‍ ഉറങ്ങുന്നു. രണ്ടരക്കോടി രൂപയാണ് ആറ് ഒൗട്ട്പോസ്റ്റുകള്‍ക്കായി വിലയിരുത്തിയിരുന്ന ഏകദേശ തുക. ആദ്യഘട്ടം എന്ന നിലക്ക് കേരള ചേംമ്പര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. അപകടസ്ഥലത്ത് എളുപ്പം എത്താമെന്നല്ലാതെ രക്ഷപ്പെടുത്താന്‍ ആവശ്യമായ സംവിധാനങ്ങള്‍ സേനയുടെ പക്കല്‍ ഇല്ലെന്നതിന് പല സംഭവങ്ങളും തെളിവാണ്. ഇതിന് പുറമേ ചാലയിലും സെക്രേട്ടറിയറ്റിലും സബ്സ്റ്റേഷന്‍ തുടങ്ങുമെന്ന് ബജറ്റില്‍ പ്രഖ്യാപിെച്ചങ്കിലും തുടര്‍ നടപടി ഉണ്ടായില്ല. പദ്ധതി ബജറ്റില്‍ ഉല്‍പെടുത്തി പ്രഖ്യാപനം നടെന്നങ്കിലും ഭരണാനുമതിയും ഇതുവരെ ലഭിച്ചിട്ടില്ല. അനുമതി ലഭിച്ചാല്‍ തന്നെ ചാലയിലും സെക്രേട്ടറിയറ്റ് പരിസരത്തും സബ്സ്റ്റേഷന്‍ ആരംഭിക്കാന്‍ സ്ഥലം കണ്ടത്തെുന്നത് കീറാമുട്ടിയാകുമെന്ന് കണക്ക്കൂടലില്‍ സബ്സ്റ്റേഷന് വേണ്ടി കൂടുതല്‍ മുമ്പോട്ട് പോകാത്ത അവസ്ഥയാണ്. ഭരണസിരാകേന്ദ്രത്തി​െൻറ സുരക്ഷ കണക്കിലെടുത്താണ് സെക്രേട്ടറിയറ്റ് പരിസരവും തീരുമാനിച്ചത്. കേരള ഫയര്‍ ആന്‍ഡ് റെസ്ക്യു ഫോഴ്സിനെ ഹൈടെക് ആക്കാന്‍ പല പദ്ധതികള്‍ ആവിഷ്കരിച്ചെങ്കിലും അതൊന്നും ഇതുവരെയും നടപ്പാക്കാനായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.