തേവാരക്കെട്ട് കുംഭാഭിഷേകം: അവലോകനയോഗം നടന്നു

നാഗർകോവിൽ: പത്മനാഭപുരം കൊട്ടാര മതിലകത്തെ തേവാരക്കെട്ട് സരസ്വതി ക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടത്താറുള്ള കുംഭാഭിഷേകവുമായി ബന്ധപ്പെട്ട അവലോകനയോഗം ഞായറാഴ്ച നടന്നു. ജൂൺ രണ്ടാമത്തെ ആഴ്ച മൂന്നു ദിവസങ്ങളിലായി കുംഭാഭിഷേക പരിപാടി നടത്താനാണ് തീരുമാനം. അവലോകനയോഗത്തിൽ പങ്കെടുത്ത കന്യാകുമാരി ദേവസ്വം സൂപ്രണ്ട് ജീവാനന്ദം, മനോജർ, മോഹൻകുമാർ എന്നിവർ ദേവസ്വം ബോർഡി​െൻറ സഹായം വാഗ്ദാനം ചെയ്തു. പത്മനാഭപുരം കൊട്ടാരം ചാർജ് ഓഫിസർ സി.എസ്. അജിത്കുമാർ, ക്ഷേത്രകമ്മിറ്റി പ്രസിഡൻറ് സുരേഷ്കുമാർ സെക്രട്ടറി ബി. ഹരികുമാർ വിവിധ കരയോഗ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. തേവാരക്കെട്ട് സരസ്വതി ക്ഷേത്രത്തിലെ മൂലവിഗ്രഹമാണ് നവരാത്രി എഴുന്നള്ളത്തിന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.