ലോകാരോഗ്യ ദിനം ആചരിച്ചു

തിരുവനന്തപുരം: മെഡിക്കൽകോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തി‍​െൻറ നേതൃത്വത്തിൽ ലോകാരോഗ്യ ദിനം ആചരിച്ചു. കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. ഇന്ദു ഉദ്ഘാടനം ചെയ്തു. കുറഞ്ഞ ചെലവിൽ എങ്ങനെ മികച്ച ആരോഗ്യ പരിരക്ഷ നൽകാമെന്നതിനെ കുറിച്ചുള്ള വിവിധ മാർഗങ്ങൾ യോഗം ചർച്ച ചെയ്തു. ആരോഗ്യ പരിരക്ഷ എല്ലാവർക്കും എല്ലായിടത്തും എന്ന മുദ്രാവാക്യമാണ് ഈ വർഷത്തെ ലോകാരോഗ്യ ദിനസന്ദേശം. ഡോ. ചിന്ത, ഡോ. അനീഷ് എന്നിവർ ക്ലാസുകൾ നയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.