കമ്പനി അധികൃതരുടെ ഉറപ്പിന് പുല്ലുവില കുപ്പിവെള്ളത്തിന് വിലകുറക്കാതെ വ്യാപാരികൾ

ബാലരാമപുരം: കുപ്പിവെള്ളത്തിന് വില കുറച്ചതായി വ്യവസായികൾ പറയുമ്പോഴും ഫലത്തിൽ വന്നിട്ടില്ലെന്ന് ഉപയോക്താക്കൾ. ഒരു ലിറ്റർ വെള്ളത്തിന് 12 രൂപയേ ഈടാക്കൂവെന്നും ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ നിരക്കിലെ വെള്ളം വിൽക്കുമെന്നും കമ്പനി ഉടമകളുടെ അസോസിയേഷൻ തീരുമാനിച്ചിരുന്നു. എന്നാൽ, നെയ്യാറ്റിൻകര താലൂക്കി​െൻറ വിവിധ പ്രദേശത്തെ വ്യാപാരികൾ 20 രൂപക്കാണ് ഇപ്പോഴും വെള്ളം വിൽക്കുന്നത്. ഒരു ലിറ്റർ വെള്ളത്തിന് എട്ടുമുതൽ ഒമ്പതുവരെ നിരക്കിൽ കമ്പനികൾ കച്ചവടക്കാർക്ക് നൽകുമ്പോഴും വിലകുറക്കാതെ അമിത ലാഭം ഈടാക്കിയാണ് വിൽപന. വേനൽ കനത്തതോടെ വലിയ തോതിലാണ് വെള്ളം വിൽപന നടക്കുന്നത്. ജി.എസ്.ടിയും മറ്റും ബാധകമല്ലാത്തതരത്തിലാണ് വെള്ളക്കച്ചവടം പൊടിപൊടിക്കുന്നത്. എന്നാൽ, കമ്പനിക്കാർ നൽകുന്ന വെള്ളത്തി​െൻറ എം.ആർ.പി കുറച്ചിട്ടില്ലെന്നും പഴയ വിലയിലെ സ്റ്റിക്കറിൽതന്നെ വെള്ളം വിപണിയിലെത്തുന്നതുമാണ് ഇവർക്ക് സഹായകമാകുന്നത്. അതേസമയം 12 രൂപക്ക് വെള്ളം ആവശ്യപ്പെടുന്നവർക്ക് വെള്ളം നൽകില്ലെന്നും കമ്പനി വില കുറച്ചിട്ടില്ലെന്നുമുള്ള അഭിപ്രായമാണ് വ്യാപാരികളിലുയർത്തുന്നത്. എന്നാൽ, നിലവാരം കുറഞ്ഞ വെള്ള കമ്പനികളും വേനൽ കനത്തതോടെ വിപണിയിൽ സജീവമായിട്ടുണ്ട്. ദിനംപ്രതി പുതിയ കമ്പനികളുടെ വെള്ളം വിപണി കൈയടക്കുകയാണ്. അമിത വില ഈടാക്കിയുള്ള മിനറൽ വാട്ടർ വിൽപനക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാകുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.