പി.കെ. കാളൻ പദ്ധതി: ആലപ്പുഴ മൈക്രോ പ്ലാൻ അംഗീകരിച്ചു

തിരുവനന്തപുരം: പട്ടികവർഗ വകുപ്പ് നടപ്പാക്കുന്ന പി.കെ. കാളൻ കുടുംബസഹായ പദ്ധതിയുടെ ആലപ്പുഴ ജില്ലയിലെ മൈക്രോ പ്ലാൻ അംഗീകരിച്ചു. ആദിവാസി മേഖലകളിൽ ചിന്നിച്ചിതറി താമസിക്കുന്ന ആദിവാസി കുടുംബങ്ങൾക്കാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനുള്ള മൈക്രോ പ്ലാനുകൾ തയാറാക്കാൻ വിവിധ ജില്ലകളിലെ കുടുംബശ്രീകൾക്ക് നേരത്തെ നിർദേശം നൽകിയിരുന്നു. ആലപ്പുഴ ജില്ലക്കായി കുടുംബശ്രീ തയാറാക്കിയ മൈക്രോ പ്ലാൻ സർക്കാർ അനുവദിച്ചു. പാലക്കാട് ജില്ലയിലെ മൈക്രോ പ്ലാൻ തയാറാക്കുന്ന പ്രവർത്തനം അന്തിമഘട്ടത്തിലാണ്. ഒറ്റപ്പെട്ട ആദിവാസി കുടംബങ്ങളുടെ എണ്ണം കുറവായതിനാല്‍ പലപ്പോഴും ആദിവാസി ഉപപദ്ധതി ഫണ്ട് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിക്കണമെന്നില്ല. ഇത്തരം കുടുംബങ്ങള്‍ ഓരോന്നിനെയും ദാരിദ്ര്യത്തില്‍നിന്ന് കരകയറ്റുന്നതിനാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി സംസ്ഥാനത്ത് 25 കോടി എ.ടി.എസ്.പിയില്‍ നിന്ന് നീക്കിവെച്ചു. ഒരുഭാഗം ചെലവ് തദ്ദേശഭരണ സ്ഥാപനങ്ങളും വഹിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.