വെടിക്കെട്ടിനിടെ തീപ്പൊരി വീണ് കാട് കത്തിനശിച്ചു

തിരുവനന്തപുരം: കഴക്കൂട്ടത്ത് . കാര്യവട്ടം സ്പോർട്സ് ഹബ്ബിന് പിറകിലുള്ള അരയേക്കറോളം കാടാണ് കത്തിയത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. ലയൺസ് ക്ലബ് വാർഷികാഘോഷത്തി​െൻറ സമാപനത്തോടനുബന്ധിച്ച് നടത്തിയ വെടിക്കെട്ടിനിടെയാണ് തീപ്പൊരി കാട്ടിലേക്ക് വീണത്. തീകത്തിപ്പടരുന്നതുകണ്ട് നാട്ടുകാർ ഫയർഫോഴ്സിൽ വിവരമറിയിച്ചു. ചെങ്കൽചൂളയിൽനിന്നും കഴക്കൂട്ടത്തുനിന്നുമായി നാലു യൂനിറ്റ് ഫയർഫോഴ്സ് എത്തി ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.