സ്വകാര്യബസുകളെ നിരീക്ഷിക്കൽ: എല്ലാം ഒരുക്കിയിട്ടും കണ്ണടച്ചു, കേന്ദ്ര നിബന്ധനയിൽ ഇരുട്ടടി

തിരുവനന്തപുരം: സ്വകാര്യബസുകളെ നിരീക്ഷിക്കാൻ കോടികൾ ചെലവഴിച്ച് കൺട്രോൾ റൂമുകളും അനുബന്ധ സന്നാഹങ്ങളും സജ്ജമാക്കിയെങ്കിലും കേന്ദ്രസർക്കാർ ഏപ്രിൽ ഒന്നു മുതൽ ഏർപ്പെടുത്തിയ പുതിയ നിബന്ധനകൾ സംസ്ഥാനത്തിന് തിരിച്ചടിയാകുന്നു. പൊതുഗതാഗത നിരീക്ഷണത്തിന് എല്ലാ സംസ്ഥാനങ്ങളും എ.െഎ.എസ്-140 (ഒാേട്ടാമോട്ടിവ് ഇൻഡസ്ട്രി സ്റ്റാൻേഡഡ്-140) പ്രകാരമുള്ള ഉപകരണങ്ങളും സംവിധാനങ്ങളും മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നാണ് പുതിയ നിബന്ധന. 2015ൽതന്നെ കൺട്രോൾ റൂമുകളും സോഫ്റ്റ്വെയറുകളും മോേട്ടാർ വാഹനവകുപ്പ് തയാറാക്കിയെങ്കിലും ഇതു നടപ്പാക്കാതെ സ്വകാര്യബസുകൾക്കായി ചവിട്ടിപ്പിടിച്ചതാണ് ഇപ്പോൾ പ്രതിസന്ധി സൃഷ്്ടിച്ചിരിക്കുന്നത്. അന്ന് തയാറാക്കിയ ക്രമീകരണങ്ങൾ എ.െഎ.എസ്- 140 പ്രകാരമുള്ളതുമല്ല. കൺട്രോൾ റൂമുകൾ സജ്ജമായി മൂന്നു വർഷം കഴിഞ്ഞിട്ടും പൈലറ്റ് പദ്ധതിയായി ഏതാനും വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിച്ച് നിരീക്ഷിച്ചതല്ലാതെ മറ്റൊന്നും സർക്കാർ ചെയ്തില്ല. അമിതവേഗത്തിനും റൂട്ട് മാറിയോട്ടതിനുമടക്കം അറുതിവരുത്തുന്ന സംവിധാനം പക്ഷേ, സ്വകാര്യ ബസുകളെ സഹായിക്കുന്നതിനു വേണ്ടി ബോധപൂർവം വൈകിപ്പിക്കുകയാണെന്ന് പലവട്ടം ആക്ഷേപമുയർന്നിട്ടും അധികൃതർ അലസ സമീപനമാണ് സ്വീകരിച്ചത്. ഏപ്രിൽ ഒന്നുമുതൽ ഏർപ്പെടുത്തുന്ന സംവിധാനങ്ങൾക്കാണ് കേന്ദ്രത്തി​െൻറ പുതിയ മാനദണ്ഡങ്ങൾ ബാധകമാവുക. സംസ്ഥാനത്ത് നേരത്തേതന്നെ കൺട്രോൾ റൂമുകൾ ഒരുങ്ങിയിരുന്നെങ്കിലും നടപ്പാകാത്തതിനാൽ 'ഏപ്രിൽ ഒന്നിന് മുമ്പുള്ളതെന്ന'പരിഗണനയും ലഭിക്കില്ല. 2015-ൽ സി-ഡാക്കിനെ (ദി സ​െൻറർ ഫോർ ഡവലപ്മ​െൻറ് ആൻഡ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്) വാഹനനിരീക്ഷണ സംവിധാനം ഏർപ്പെടുത്താൻ ചുമതലപ്പെടുത്തുേമ്പാൾ മാനദണ്ഡങ്ങളൊന്നും നിലവിലുണ്ടായിരുന്നുമില്ല. സ്വകാര്യബസുകൾക്ക് ജി.-പി.-എസ് വാങ്ങുന്നതിന് മോട്ടോർവാഹനവകുപ്പ് അംഗീകരിച്ച ഏജൻസികളുടെ പട്ടികയും നിർദേശങ്ങളും ആറു മാസം മുമ്പ് പുറത്തിറക്കിയത് മാത്രമാണ് ഇക്കാലയളവിൽ മോേട്ടാർ വാഹനവകുപ്പിൽനിന്ന് ആകെയുണ്ടായത്. 5000 രൂപമുതൽ 10,000 രൂപവരെയാണ് ജി.-പി.-എസ് ട്രാക്കിങ് യൂനിറ്റുകളുടെ വില.- ഇവ വാങ്ങി സ്ഥാപിക്കേണ്ട ചുമതല ബസുടമക്കാണ്.- സംസ്ഥാനത്തെ 16,000 സ്വകാര്യബസുകളിലും ജി.-പി.-എസ് സംവിധാനം ഏർപ്പെടുത്തുന്നതി​െൻറ ഭാഗമായി തിരുവനന്തപുരം ട്രാൻസ്പോർട്ട് കമീഷണറേറ്റിൽ മാസ്റ്റർ കൺട്രോൾ റൂമും ആർ.-ടി.-ഒ, ജോയൻറ് ആർ.-ടി.-ഒ ഒാഫിസുകളിൽ അത്യാധുനിക സങ്കേതങ്ങളുള്ള സബ് കൺട്രോൾ റൂമുകളുമാണ് ഇതിനോടകം സജ്ജമാക്കിയിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.