കൊല്ലം: സി.പി.ഐ പാർട്ടി കോൺഗ്രസിെൻറ ഭാഗമായി സംഘടിപ്പിക്കുന്ന കലാ-സാഹിത്യ മത്സരങ്ങൾ 17,18, 21 തീയതികളിൽ കൊല്ലത്ത് നടക്കും. യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിലും പൊതുവിഭാഗത്തിലും ഉൾപ്പെട്ടവർക്കായി ഉപന്യാസ രചന, കവിതാ രചന, കഥാ രചന മത്സരങ്ങളും ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക് മലയാളം പ്രസംഗ മത്സരവും യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്കായി കെ.പി.എ.സി നാടകഗാനാലാപന മത്സരവും കവിത ആലാപന മത്സരവും നടക്കും. യു.പി, ഹൈസ്കൂൾ വിഭാഗത്തിൽപെട്ടവർക്കായി ക്വിസ് മത്സരവും പൊതുവിഭാഗത്തിനായി നാടൻപാട്ട് (ഗ്രൂപ്) മത്സരവും സംഘടിപ്പിക്കും. 17, 18 തീയതികളിൽ കടപ്പാക്കട സ്പോർട്സ് ക്ലബ് ഹാളിലാണ് മത്സരങ്ങൾ നടക്കുക. 21ന് സംഘാടക സമിതിയുടെയും ജനയുഗം 'സഹപാഠി'യുടെയും ആഭിമുഖ്യത്തിൽ പബ്ലിക് ലൈബ്രറി ഹാളിൽ ചിത്രരചനാ മത്സരം നടക്കും. പ്രീ- സ്കൂൾ, എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽപെടുന്നവർക്കാണ് മത്സരം. പ്രീ- സ്കൂൾ വിഭാഗത്തിന് ക്രയോൺസ്, ഹൈസ്കൂൾ- ഹയർ സെക്കൻഡറി വിഭാഗത്തിന് വാട്ടർ കളറിലുമാണ് മത്സരം. അതോടൊപ്പം ഹൈസ്കൂൾ വിഭാഗത്തിൽ കാർട്ടൂൺ, ഹയർ സെക്കൻഡറി വിഭാഗത്തിൽ കാരിക്കേച്ചർ മത്സരവും നടക്കും. മത്സരാർഥികൾ പഠിക്കുന്ന സ്ഥാപനത്തിെൻറ തിരിച്ചറിയൽ രേഖ ഹാജരാക്കണം. വിജയികൾക്ക് കാഷ് ൈപ്രസും സർട്ടിഫിക്കറ്റും മെമേൻറായും നൽകുമെന്ന് കലാ-സാഹിത്യ മത്സര സബ് കമ്മിറ്റി ചെയർമാൻ ചിറ്റയം ഗോപകുമാർ എം.എൽ.എയും കൺവീനർ ആർ. സജിലാലും അറിയിച്ചു. ഫോൺ: 9446785055, 9746180452, 9447430979. 12 വയസ്സുകാരന് പിതാവിെൻറ ക്രൂര മർദനം കിളികൊല്ലൂര്‍: പിതാവിെൻറ മർദനമേറ്റ് 12 വയസ്സുകാരന് പരിക്ക്. കിളികൊല്ലൂര്‍ സ്വദേശിയായ 12കാരനെയാണ് പിതാവ് വീട്ടില്‍ െവച്ച് മര്‍ദിച്ചത്. രണ്ടു ദിവസം മുമ്പായിരുന്നു സംഭവം. സൈക്കിള്‍ മരത്തിലിടിച്ചത് പിതാവ് ചോദ്യം ചെയ്യുകയും തുടർന്ന് മർദിക്കുകയും ചെയ്തതായി കുട്ടി പറയുന്നു. തടയാന്‍ ശ്രമിച്ച മാതാവിനും മർദനമേറ്റു. മര്‍ദനത്തില്‍ കുട്ടിയുടെ കൈക്കും കാലിലും മുറിവേറ്റു. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അനുവദിക്കാത്തതിനെ തുടർന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്ന് മാതാവ് പറയുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ജില്ല ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങള്‍ ആശുപത്രിയിലത്തെി. കുട്ടിയുടെ മൊഴിയെടുത്ത കിളികൊല്ലൂര്‍ പൊലീസ് പിതാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.