ഗതാഗത നിയന്ത്രണം

കൊല്ലം: കോട്ടൺമിൽ റോഡ്, പായിക്കട റോഡ്, െഗസ്റ്റ് ഹൗസ്- ചെറിയപാലം റോഡുകളിൽ ടാറിങ് ജോലികൾ നടക്കുന്നതിനാൽ ഇതുവഴി ശനിയാഴ്ച മുതൽ ഒരുമാസത്തേക്ക് ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് റോഡ്സ് വിഭാഗം അസി. എൻജിനീയർ അറിയിച്ചു. മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതി കൊല്ലം: മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതി പ്രീമിയം 25 വരെ അടയ്ക്കാം. ഏപ്രിൽ ഒന്നുമുതൽ 25 വരെ ഇൻഷുറൻസ് പ്രീമിയം തുക സംഘങ്ങളിൽ അടച്ച് അംഗങ്ങളാകുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷാ കാലയളവ് 2018 ഏപ്രിൽ 26 മുതൽ 2019 മാർച്ച് 31 വരെ മാത്രമേ ലഭിക്കൂ. പ്രീമിയം തുക 376 രൂപ. വിശദവിവരങ്ങൾ അതത് മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളിലും മത്സ്യഫെഡ് ക്ലസ്റ്റർ ഓഫിസിലും മത്സ്യഫെഡ് ജില്ല ഓഫിസിലും ലഭിക്കും. മാധ്യമ കോഴ്സുകൾക്ക് അപേക്ഷിക്കാം കൊല്ലം: സി--ഡിറ്റി​െൻറ കവടിയാർ കേന്ദ്രത്തിൽ വിഷ്വൽ മീഡിയ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ കോഴ്സ് ഇൻ വെബ് ഡിസൈൻ ആൻഡ് ഡെവലപ്മ​െൻറ്, ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ െപ്രാഡക്ഷൻ കോഴ്സുകൾക്ക് പ്ലസ് ടു ജയിച്ചവരെയും സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ വീഡിയോഗ്രഫി, നോൺ ലീനിയർ എഡിറ്റിങ്, ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി കോഴ്സുകൾക്ക് എസ്.എസ്.എൽ.സി ക്കാരെയുമാണ് പരിഗണിക്കുക. 13 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക് തിരുവനന്തപുരം കവടിയാർ ടെന്നീസ് ക്ലബിന് സമീപമുള്ള സി-ഡിറ്റ് കമ്യൂണിക്കേഷൻ കോഴ്സ് ഡിവിഷനുമായി ബന്ധപ്പെടണം. ഫോൺ: 0471-2721917, 9995586468, 8547720167.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.