തിരുവനന്തപുരം: സാമൂഹിക പ്രശ്നങ്ങളെ വിവരസാധ്യതകൾ പ്രയോജനപ്പെടുത്തി പരിഹരിക്കുന്നതിന് കേരള സ്റ്റാര്‍ട്ടപ് മിഷനുമായി സഹകരിച്ച് പ്രശസ്തമായ സിംഗുലാരിറ്റി യൂനിവേഴ്സിറ്റി 'ഇന്ത്യാ ഗ്ലോബല്‍ ഇംപാക്ട് ചലഞ്ച്' (ജി.ഐ.സി) സംഘടിപ്പിക്കും. അടുത്ത 10 വര്‍ഷത്തേക്ക് വിദ്യാഭ്യാസം, പരിസ്ഥിതി എന്നീ വിഷയങ്ങളില്‍ കണ്ടുപിടിത്തങ്ങളും സ്റ്റാര്‍ട്ടപ് ആശയങ്ങളും അവതരിപ്പിക്കുകാണ് ചലഞ്ചിലൂടെ ലക്ഷ്യമിടുന്നത്. ആർക്കും സിംഗുലാരിറ്റിയുടെ ഇന്ത്യ ഗ്ലോബല്‍ ഇംപാക്ട് ചലഞ്ചില്‍ പങ്കെടുക്കാം. ജേതാവിനെ 2018 ജൂൈല ഏഴിന് തെരഞ്ഞെടുക്കും. അമേരിക്കയില്‍ സിംഗുലാരിറ്റി യൂനിവേഴ്സിറ്റി ഇന്‍കുബേറ്റര്‍ പരിപാടിയില്‍ പങ്കെടുക്കാനുള്ള അവസരവും ജേതാവിന് ലഭിക്കും. കേരള ഇന്നവേഷന്‍ ചലഞ്ചില്‍ വിജയികളാകുന്ന ടീമിന് ലക്ഷങ്ങളാണ് സഹായധനമായി ലഭിക്കുന്നത്. കേരള സ്റ്റാര്‍ട്ടപ് മിഷനുമായി സഹകരിക്കുന്നത് ആവേശം പകരുന്ന കാര്യമാണെന്ന് സിംഗുലാരിറ്റി യൂനിവേഴ്സിറ്റി ജി.ഐ.സി ഡയറക്ടര്‍ റെജിന നിജിമ പറഞ്ഞു. വരും വര്‍ഷങ്ങളില്‍ ലോകത്തെ ഏറ്റവും ചെറുപ്പമുള്ള തൊഴില്‍ സമൂഹമായി ഇന്ത്യ വളരുമെന്ന് സ്റ്റാർട്ടപ് മിഷന്‍ സി.ഇ.ഒ ഡോ.സജി ഗോപിനാഥ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.