അസീസിയയിൽ ബിരുദദാന ചടങ്ങ്

കൊല്ലം: മീയ്യണ്ണൂർ അസീസിയ ഡ​െൻറൽ കോളജി​െൻറ ബി.ഡി.എസ്, എം.ഡി.എസ് ബിരുധദാന ചടങ്ങ് ഡി.ജി.പി ആർ. ശ്രീലേഖ ഉദ്ഘാടനം ചെയ്തു. അസീസിയ ഗ്രൂപ് ഓഫ്മെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ എം. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ശ്രീലേഖ ബിരുധദാരികൾക്കുള്ള പ്രതിജ്ഞാവാക്യം ചൊല്ലിക്കൊടുത്തു. എൻ. പീതാംബരക്കുറുപ്പ്, അസീസിയ മെഡിക്കൽ കോളജ് ഡയറക്ടർമാരായ ഡോ. മിധുലാജ്, ഡോ. ഹാഷിം, ഡോ. അൻസാർ, ഡോ. ഹസൻ, അസീസിയ ഡ​െൻറൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ. രാധാകൃഷ്ണൻ, നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. നാസറുദ്ദീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.