പൂർവവിദ്യാർഥി​ സൗഹൃദ കൂട്ടായ്​മ

കൊല്ലം: ഫാത്തിമ മാതാ നാഷനൽ കോളജിലെ മലയാളവിഭാഗം വിദ്യാർഥികളുടെ സൗഹൃദകൂട്ടായ്മ 'ഇൗ തണലിൽ ഇത്തിരിനേരം' തലക്കെട്ടിൽ ഞായറാഴ്ച കോളജിലും യാത്രിനിവാസിലുമായി സംഘടിപ്പിക്കും. 1986-89 ബാച്ചിലെ വിദ്യാർഥികളാണ് കൂട്ടായ്മയിൽ പെങ്കടുക്കുന്നതെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 'മലയാളിക്കൂട്ടം' എന്ന പേരിൽ രൂപം നൽകിയ വാട്സ്ആപ് കൂട്ടായ്മയുടെ തുടർച്ചയാണ് പൂർവവിദ്യാർഥികളുടെ ഒത്തുചേരൽ ഒരുക്കുന്നത്. 1986 കാലയലളവിലെ കോളജ് പ്രിൻസിപ്പലും ഇപ്പോൾ കൊല്ലം ബിഷപ്പുമായ ഡോ. സ്റ്റാൻലി റോമൻ, മലയാളംവിഭാഗം മേധാവി ഷെല്ലി തുടങ്ങിയവർ സംഗമത്തിൽ പെങ്കടുക്കും. സേവനപ്രവർത്തനങ്ങൾ, വിദ്യാഭ്യാസ അവാർഡ് ഏർപ്പെടുത്തൽ, പഠനോപകരണ വിതരണം തുടങ്ങിയവ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. വാർത്തസമ്മേളനത്തിൽ ഫാത്തിമ കോളജ് മുൻ ൈവസ് പ്രിൻസിപ്പൽ ജസ്റ്റസ്, എൻ. ഗോപാലകൃഷ്ണൻ, പി.എൽ. പ്രകാശ്, പുഷ്പംജോർജ്, എൻ. മിനി, സി. രാജമ്മ, പി.എൽ. പ്രസന്ന എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.